അമ്മാനില്‍ അഭയാര്‍ഥി ക്യാമ്പിനു സമീപം നടന്ന ആക്രമണത്തില്‍ ജോര്‍ദാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Update: 2018-06-04 06:55 GMT
Editor : admin
അമ്മാനില്‍ അഭയാര്‍ഥി ക്യാമ്പിനു സമീപം നടന്ന ആക്രമണത്തില്‍ ജോര്‍ദാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
Advertising

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനു സമീപമുള്ള ബഖാ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ 3  രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 5 പേര്‍ കൊല്ലപ്പെട്ടു.

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനു സമീപമുള്ള ബഖാ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ 3 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 5 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശത്തു നടന്ന ആക്രമണം ഭീകരാക്രമണമാണെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മുമാനി മാധ്യമങ്ങളെ അറിയിച്ചു. ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ പ്രാദേശിക ഓഫീസിനു നേരെയാണ് ആക്രമണം നടന്നതെന്ന് മുമാനി പറഞ്ഞു. 70,000ത്തിലധികം ഫലസ്തീന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്പാണ് അല്‍ബഖാ അഭയാര്‍ഥി ക്യാമ്പ്. കൊല്ലപ്പെട്ടവരില്‍ 3 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു സുരക്ഷാഉദ്യോഗസ്ഥനും ടെലഫോണ്‍ ഓപറേറ്ററും ഉള്‍പെടുന്നു. പുലര്‍ച്ചെ 7 മണിയോടടുത്താണ് ആക്രമണം നടന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐഎസ് ആണോ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയാനായിട്ടില്ല. ഇറാഖിലും സിറിയയിലും ഐഎസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്ന അമേരിക്കന്‍ വ്യോമസഖ്യത്തില്‍ അംഗമാണ് ജോര്‍ദാന്‍. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന 7 ഐഎസ് ഭീകരരെ ജോര്‍ദാന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News