ഡൊണാള്‍ഡ് ട്രംപിന് തെറ്റി, ഗാന്ധിജി അങ്ങനെ പറഞ്ഞിട്ടില്ല

Update: 2018-06-05 13:06 GMT
Editor : admin
ഡൊണാള്‍ഡ് ട്രംപിന് തെറ്റി, ഗാന്ധിജി അങ്ങനെ പറഞ്ഞിട്ടില്ല
Advertising

അമേരിക്കന്‍ പ്രസിഡ‍ന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നവരില്‍ മുന്‍നിരക്കാരനായ റിപ്പബ്ളിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ്, മഹാത്മാ ഗാന്ധിയുടേതെന്ന് കരുതി ഉദ്ധരിച്ച വാക്കുകള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് ഇതുവരെ പറയാത്ത കാര്യമാണെന്ന് വിമര്‍ശം.

അമേരിക്കന്‍ പ്രസിഡ‍ന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്നവരില്‍ മുന്‍നിരക്കാരനായ റിപ്പബ്ളിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ്, മഹാത്മാ ഗാന്ധിയുടേതെന്ന് കരുതി ഉദ്ധരിച്ച വാക്കുകള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് ഇതുവരെ പറയാത്ത കാര്യമാണെന്ന് വിമര്‍ശം. അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ് ട്രംപിനു പിണഞ്ഞ അമിളി ലോകത്തിനു മുമ്പില്‍ തുറന്നു കാട്ടിയത്. 'ആദ്യം അവര്‍ നിങ്ങളെ അവഗണിച്ചു, പിന്നെ അവര്‍ നിങ്ങളെ നോക്കി പരിഹസിച്ചു, തുടര്‍ന്ന് അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു, ഒടുവില്‍ നിങ്ങള്‍ വിജയിച്ചു - മഹാത്മ ഗാന്ധി'. തന്റെ അനുയായികള്‍ക്കായി സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ട്രംപ് കുറിച്ചാണിങ്ങനെ. തന്റെ അനുയായികളുടെ ചിത്രങ്ങളും പോസ്റ്റില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഗാന്ധിജി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ട്രംപിന് തെറ്റിയെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് രംഗത്തുവന്നത്. ഗാന്ധിജിയുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഇതിനു മുമ്പ് പലരും ഉദ്ധരിച്ചിട്ടുള്ള വാചകമാണിതെന്ന് യുഎസിലെ രാഷ്ട്രീയകാര്യ വെബ്സൈറ്റായ ദ ഹില്‍ ചൂണ്ടിക്കാട്ടി. 1918 ല്‍ തൊഴിലാളി യൂണിയനെ അഭിസംബോധന ചെയ്ത സോഷ്യലിസ്റ്റ് നേതാവ് നിക്കോളാസ് ക്ലെയിനിന്റെ വാക്കുകളോട് സാമ്യമുള്ളതാണ് ട്രംപ് ഉദ്ധരിച്ച വാക്കുകളെന്നും ഹില്‍ പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News