സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

Update: 2018-06-05 02:38 GMT
സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
Advertising

പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് അന്തരിച്ചു

പ്രമുഖ ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് അന്തരിച്ചു. 76 വയസ്സായിരുന്നു. കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. ഭൌതികശാസ്ത്രത്തെ വിസ്മയപ്പെടുത്തിയ അത്ഭുത മനുഷ്യനായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ് .

മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന രോഗം ബാധിച്ച് നിരവധി വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു ഹോക്കിങ്. തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള ഹോക്കിങിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഗ്രന്ഥം എഴുതിയത് സ്റ്റീഫന്‍ ഹോക്കിങാണ്. കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം.മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് ഹോക്കിങിന്റെ മരണം മാധ്യമങ്ങളെ അറിയിച്ചത്.

1942 ജനുവരി എട്ടിനാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നും മാതാപിതാക്കള്‍. പിതാവ് ഫ്രാങ്ക് ഹോക്കിന്‍സ് ജീവശാസ്ത്ര ഗവേഷകനായിരുന്നു.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ നിന്നാണ് അദ്ദേഹം ഭൌതികശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കുന്നത്. കേംബ്രിഡ്ജിലെ ഗവേഷണത്തിനിടെയാണ് കൈകാലുകള്‍ തളര്‍ന്നുപോകുന്ന അസുഖം അദ്ദേഹത്തെ ബാധിച്ചത്. പിന്നീട് വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രലോകത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും അദ്ദേഹം ലോകത്തോടു പങ്കുവെച്ചു. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്.

Tags:    

Similar News