തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: ട്രംപ് മാപ്പ് ചോദിക്കില്ലെന്ന് ട്രംപിന്റെ അഭിഭാഷകന്‍

Update: 2018-06-05 15:47 GMT
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍: ട്രംപ് മാപ്പ് ചോദിക്കില്ലെന്ന് ട്രംപിന്റെ അഭിഭാഷകന്‍
Advertising

മാപ്പ് പറയുന്നതിനേക്കാള്‍ അന്വേഷണം അവസാനിപ്പിക്കുന്നതാകും ഉചിതമെന്നും ഗിലിയാനിയ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മുള്ളറിന് മറുപടിയുമായി ട്രംപിന്റെ അഭിഭാഷകന്‍. ട്രംപ് മാപ്പ് ചോദിക്കില്ലെന്ന് റൂഡി ഗിലിയാനിയ. മാപ്പ് പറയുന്നതിനേക്കാള്‍ അന്വേഷണം അവസാനിപ്പിക്കുന്നതാകും ഉചിതമെന്നും ഗിലിയാനിയ പറഞ്ഞു.

2016 ല്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളര്‍ ട്രംപ് അഭിഭാഷകര്‍ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം ആഗ്രഹിക്കുകയാണെങ്കിൽ, അന്വേഷണത്തെ അവസാനിപ്പിക്കാമെന്നും മാപ്പ് പറയാന്‍ തയ്യാറാകണമെന്നു കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് മുള്ളര്‍ക്ക് മറുപടിയുമായി ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗിലിയാനിയ രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ ഇടപെടൽ വിഷയത്തിൽ മാപ്പുചോദിക്കാൻ ട്രംപിന് ഒരുപക്ഷേ അധികാരമുണ്ടെങ്കിലും അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് റൂഡി ഗിലിയാനിയ പറയുന്നു. എബിസിയുടെ പ്രത്യേക പരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍.

ട്രംപിന് ഒരിക്കലും മാപ്പ് പറയേണ്ട ആവശ്യമില്ല. ട്രംപ് യാതൊരു തെറ്റം ചെയ്തിട്ടില്ല . തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായതിന് യാതൊരു തെളിവും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ജനങ്ങളും ട്രംപിനെ അവിശ്വസിച്ചിട്ടില്ല. അതിനാല്‍ മാപ്പ് പറയുന്നതിനേക്കാള്‍ അന്വേഷണം അവസാനിപ്പിക്കുകയായിരിക്കും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ട്രംപ് സഹകരിക്കുന്നില്ലെങ്കില്‍ നിയമപരമായ ഉത്തരവ് നല്‍കേണ്ടിവരുമെന്ന് മുള്ളര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെ ട്രംപ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    

Similar News