ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

Update: 2018-06-05 20:36 GMT
Editor : admin
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു
Advertising

വിടവാങ്ങിയത് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യന്‍.

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു. അന്ത്യം അമേരിക്കയിലെ ആശുപത്രിയില്‍. ശ്വാസകേശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വിടവാങ്ങിയത് ഹെവി വെയ്റ്റിംഗ് മുന്‍ ലോക ചാമ്പ്യന്‍.

യാദൃശ്ചികമായി ഒരു ജിംനേഷ്യത്തില്‍ എത്തിപ്പെട്ടതാണ് ബോംക്സിംഗ് പരിശീലനത്തിന് അലിക്ക് വഴി തുറന്നത്. പരിശീലനം ആരംഭിച്ച്‌ ആറാഴ്ച പിന്നിട്ടപ്പോള്‍ ക്ലേ ബോക്‌സിംഗ് റിങ്ങില്‍ തന്റെ ആദ്യ ജയം നേടി. പിന്നീട് തന്റെ മുഴുവന്‍ സമയവും ഊര്‍ജവും ക്ലേ ബോക്‌സിങ്ങിനായി മാറ്റിവച്ചു.

18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. കെന്റുക്കി ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌ കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1960-ല്‍ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലില്‍ എത്തി. മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956-ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കി ആയിരുന്നു ഫൈനലില്‍ എതിരാളി. എങ്കിലും മൂന്നാമത്തെ റൗണ്ടില്‍ തന്നെ ക്ലേ വിജയിച്ചു. 2012-ലെ ലിബര്‍ട്ടി മെഡലിന് മുന്‍ ബോക്‌സിങ് ചാമ്പ്യന്‍ മുഹമ്മദലി ക്ലേയെ തെരഞ്ഞെടുത്തു.

കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വിവേചനപരമായി പെരുമാറുകയും വെള്ളക്കാര്‍ക്ക് മാത്രമെന്ന് പറഞ്ഞ് ഒരു റെസ്‌റ്റോറന്റില്‍നിന്നും അലിക്ക് സേവനം അനുവദിക്കാതിരുന്നപ്പോള്‍ തനിക്ക് ലഭിച്ച ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ഓഹിയോ നദിയില്‍ വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അമേരിക്കയിലെ കെന്റുക്കിയില്‍ ഒരു ക്രൈസ്തവ ഓര്‍ത്തഡോക്‌സ് കുടുംബത്തിലാണ് മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്. 1942 ജനുവരി 17 ന്. മുഴുവന്‍ പേര് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍. ഇസ്‌ലാമിന്റെ വര്‍ണ്ണവിവേചനത്തിനെതിരായ മാനവിക മൂല്യങ്ങളില്‍ ആകൃഷ്ടനായി 1975- ല്‍ ക്ലേ ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News