ഫല്ലൂജ നഗരം ഇറാഖ് സൈന്യം തിരിച്ചു പിടിച്ചു
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖ് സൈന്യവുമായി ചേര്‍ന്ന് നടത്തിയ വ്യോമാക്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊനനായ ഫലൂജ തിരിച്ചുപിടിക്കാനായത്. ആഹ്ലാദസൂചകമായി കെട്ടിടത്തിന് മുകളില്‍ ഇറാഖ് സൈന്യം പതാകയുയര്‍ത്തി.
ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിലായിരുന്ന ഫല്ലൂജ നഗരം ഇറാഖ് സൈന്യം തിരിച്ചു പിടിച്ചു. ആഹ്ലാദസൂചകമായി ഫല്ലൂജയിലെ സര്‍ക്കാര്‍ മന്ദിരത്തിന് മുകളില്‍ സൈന്യം പതാകയുയര്‍ത്തി. ജനതക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖ് സൈന്യവുമായി ചേര്‍ന്ന് നടത്തിയ വ്യോമാക്രമങ്ങള്‍ക്കൊടുവിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലൊനനായ ഫലൂജ തിരിച്ചുപിടിക്കാനായത്. ആഹ്ലാദസൂചകമായി കെട്ടിടത്തിന് മുകളില്‍ ഇറാഖ് സൈന്യം പതാകയുയര്‍ത്തി.ഫല്ലൂജ മോചിപ്പിക്കുമെന്ന വാഗ്ദാനം തങ്ങള്‍ നിറവേറ്റിയിരിക്കുന്നുവെന്നായിരുന്നു ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി യുടെ ആദ്യ പ്രതികരണം.
സൈന്യത്തിന്‍റെ അടുത്ത ലക്ഷ്യം മൊസൂള്‍ ആണെന്നും ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. നഗരത്തില്‍ കുടുങ്ങിയ ഒരു ലക്ഷത്തോളം ആളുകളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഒരു മാസം മുന്‍പാണ് അമേരിക്കയുടെ പിന്തുണയോടെ ഇറാഖ് സൈന്യം ഐഎസ് അധീനതയിലുള്ള ഫലൂജ നഗരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. സര്‍ക്കാര്‍ സൈന്യവും ഐഎസും തമ്മിലുള്ള പോരാട്ടത്തിനിടയില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഐഎസ് അധീനതയിലാക്കിയത്.