സിംഗപ്പൂര്‍ ഉച്ചകോടി വിജയിക്കുകയാണെങ്കില്‍ ഉന്നിനെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്

Update: 2018-06-11 03:21 GMT
Editor : Jaisy
സിംഗപ്പൂര്‍ ഉച്ചകോടി വിജയിക്കുകയാണെങ്കില്‍ ഉന്നിനെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ്
Advertising

ഷിന്‍സോ ആബെയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷിമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്

സിംഗപ്പൂര്‍ ഉച്ചകോടി വിജയിക്കുകയാണെങ്കില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിനെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഷിന്‍സോ ആബെയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷിമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഉത്തരകൊറിയയുമായി സമാധാനത്തിന് ആഗ്രക്കുന്നുവെന്ന് ആബെ വ്യക്തമാക്കി.

സിംഗപ്പൂരില്‍ ട്രംപ് കിങ് ജോങ് ഉന്‍ ഉച്ചകോടി നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് കൂടിക്കാഴ്ചയിലെ ആശങ്ക പങ്കുവയ്ക്കാന്‍ തിരക്കിട്ട് ജപ്പാന്‍ പ്രധാനമന്ത്രി വൈറ്റ് ഹൌസിലെത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സിംഗപ്പൂര്‍ ഉച്ചകോടി വിജയിക്കുകയാണെങ്കില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെ വൈറ്റ് ഹൌസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് അറിയിച്ചത്. ആണവായുധ പരീക്ഷണങ്ങല്‍ ഉത്തരകൊറിയ പൂര്‍ണമായും ഉപേക്ഷിക്കണം, എന്നാല്‍ ഒരു കൂടിക്കാഴ്ച കൊണ്ട് അത് യാഥാര്‍ഥ്യമാകണമെന്നില്ല. ഉത്തരകൊറിയയുമായി സൌഹാര്‍ദ്ദപരമായ ചര്‍ച്ചയാണ് ആഗ്രഹിക്കുന്നതെന്നും കൂടിക്കാഴ്ചക്കായി ഒരുങ്ങിക്കഴിഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ജപ്പാന്റെ സുരക്ഷ സംബന്ധിച്ചായിരുന്നു പ്രധാനമന്ത്രി ഷിന്‍സോ ആബെ ആശങ്ക പ്രകടിപ്പിച്ചത്. ഉത്തരകൊറിയയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും ഷിന്‍സോ ആബെ വ്യക്തമാക്കി. ജൂണ്‍ 12ന് സിംഗപ്പൂരിലെ അയലന്റ് റിസോര്‍ട്ട് ഹോട്ടലായ ഫുള്ളര്‍ടണിലാണ് ആണ് ലോകം ഉറ്റുനോക്കുന്ന നിര്‍ണായക ഉച്ചകോടി നടക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News