ആണവ കരാര്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ഹസന്‍ റൂഹാനി

Update: 2018-06-14 09:30 GMT
Editor : Jaisy
ആണവ കരാര്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ഹസന്‍ റൂഹാനി
Advertising

അതേ സമയം ആണവ വിഷയത്തില്‍ റഷ്യയുടെ നിലപാട് ഏറെ സ്വാഗതാര്‍ഹമാണെന്നും റൂഹാനി പറഞ്ഞു

ആണവ കരാര്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അതേ സമയം ആണവ വിഷയത്തില്‍ റഷ്യയുടെ നിലപാട് ഏറെ സ്വാഗതാര്‍ഹമാണെന്നും റൂഹാനി പറഞ്ഞു.

ചൈനയിലെ ഷാങ്ഹായ് ഉച്ചകോടിയിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അമേരിക്കയെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. ആണവ കരാറില്‍ നിന്നും പിന്‍മാറിയ അമേരിക്ക ലോക സമാധാനത്തിന് ഭീഷണിയാണെന്ന് റൂഹാനി പറഞ്ഞു. ഇറാനുമായുള്ള ആണവ കരാര്‍ തുടരേണ്ടതാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. റഷ്യയുടെ നിലപാടിനെ റൂഹാനി സ്വാഗതം ചെയ്തു.
കരാറില്‍ നിന്ന് പിന്‍വാങ്ങിയ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News