ഫലസ്തീനെതിരെയുള്ള ഇസ്രായേൽ സൈനിക വിന്യാസത്തെ വിമർശിച്ച് യുഎന്‍

Update: 2018-06-17 10:16 GMT
Editor : Jaisy
ഫലസ്തീനെതിരെയുള്ള ഇസ്രായേൽ സൈനിക വിന്യാസത്തെ വിമർശിച്ച് യുഎന്‍
Advertising

ബുധനാഴ‌്ച ചേർന്ന ജനറൽ അസംബ്ലി ഇസ്രായേലിന്റെ നീക്കത്തെ നിശിതമായി വിമർശിക്കുകയും അന്താരാഷ്ട്ര തലത്തിൽ ഇതിനെതിരെ നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറിലോട് ആവശ്യപ്പെടുകയും ചെയ്തു

ഗസയിൽ ഫലസ്തീനെതിരെയുള്ള ഇസ്രയേൽ സൈനിക വിന്യാസത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്ട്ര സഭ.ബുധനാഴ‌്ച ചേർന്ന ജനറൽ അസംബ്ലി ഇസ്രായേലിന്റെ നീക്കത്തെ നിശിതമായി വിമർശിക്കുകയും അന്താരാഷ്ട്ര തലത്തിൽ ഇതിനെതിരെ നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറിലോട് ആവശ്യപ്പെടുകയും ചെയ്തു.

ജനറൽ അസംബ്ലിയുടെ നിർദേശത്തെ 120 അംഗങ്ങള്‍ അ‌നുകൂലിച്ചപ്പോൾ എട്ട് പേർ എതിർത്തു, 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.തുർക്കിയും അൾജീരിയയും ഫലസ്തീനികളുമാണ്. ഐക്യരാഷ്ട്രസഭയിൽ നിർദ്ദേശം മുന്നോട്ട് വച്ചത്, നേരത്തെ ഇതേ നിർദേശത്തെ അമേരിക്ക വീറ്റോ ചെയ്തിരുന്നു. ഇസ്രായേലിലെ ജനവാസ പ്രദേശങ്ങളിലേക്കുള്ള ഫലസ്തീന്റെ ആക്രമണത്തെയും ഐക്യരാഷ്ട്ര സഭ വിമർശിച്ചു. എന്നാൽ ഒരിടത്തും ഹമാസിന്റെ പേര് സൂചിപ്പിച്ചില്ല.ഇസ്രായേലിനെതിരായ തീരുമാനം ഹമാസിനെ പിന്തുണക്കുന്നതാണെന്നതായിരുന്നു എതിർപ്പ് പ്രകടപ്പിച്ച രാജ്യങ്ങളുടെ വിമർശനം.

മാർച്ച് 30 മുതലുണ്ടായ ആക്രമണത്തിൽ 120 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണങ്ങൾ മാത്രമാണ് തങ്ങൾ നടത്തിയതെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. അതേ സമയം നിരായുധരായ പ്രക്ഷോഭകാരി‍കൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ഫലസ്തീന്‍ കുറ്റപ്പെടുത്തി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News