വിവാദ കുടിയേറ്റ വിരുദ്ധ നിയമത്തിന് ഹംഗറി പാര്‍ലമെന്റിന്റെ അംഗീകാരം

രാജ്യത്തെത്തുന്ന നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ് പുതിയ നിയമം.

Update: 2018-06-21 03:55 GMT
Advertising

വിവാദമായ കുടിയേറ്റ വിരുദ്ധ നിയമത്തിന് ഹംഗേറിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. നിയമവിധേയമല്ലാത്ത കുടിയേറ്റക്കാര്‍ക്ക് സഹായങ്ങൾ ചെയ്യുന്ന സന്നദ്ധ സംഘടനകളെ ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നിയമം.

രാജ്യത്തെത്തുന്ന നിയമവിധേയമല്ലാത്ത കുടിയേറ്റക്കാരെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ് പുതിയ നിയമം. സംഘടന പ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷയോ സംഘടന നിരോധിക്കുകയോ ചെയ്തേക്കാം.

വിക്ടര്‍ ഓര്‍ബാന്‍

പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കുടിയേറ്റക്കാര്‍ക്കെതിരായ നടപടി. വിക്ടര്‍ ഓര്‍ബാന്റെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഫിഡെസ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ എന്‍ജിഒകൾ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.

ലോക അഭയാര്‍ഥി ദിനത്തില്‍ തന്നെ ഹംഗറി ഈ നിയമം പാസാക്കിയത് തീര്‍ത്തും വേദനാജനകമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്ണലിന്റെ യൂറോപ്പ് ഡയറക്ടര്‍ ഗുവാരി വാന്‍ ഗുലിക് പ്രതികരിച്ചു.

Tags:    

Similar News