വെനിസ്വലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ യു.എന്‍ രംഗത്ത്

വെനിസ്വലയില്‍ പ്രസിഡണ്ട് നിക്കോളാസ് മദൂറോ ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അധികാരം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Update: 2018-06-23 07:15 GMT
Advertising

രാജ്യത്ത് സൈന്യം നൂറ് കണക്കിനാളുകളെ കൊന്നൊടുക്കിയതായി യു.എന്‍ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പ്രസിഡണ്ട് നിക്കോളാസ് മറൂദോക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തി.

വെനിസ്വലയില്‍ ജനങ്ങള്‍ക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്നാണ് യു.എന്‍ ആരോപണം. പ്രസിഡന്‍റ് നിക്കോളാസ് മദൂറോക്ക് കീഴില്‍ രാജ്യത്ത് രാഷ്ട്രീയ-സാമ്പത്തിക അടിയന്തിരാവസ്ഥ രൂക്ഷമാണെന്നും യു.എന്‍ വ്യക്തമാക്കുന്നു. സൈന്യവും പോലീസും ചേര്‍ന്ന് നൂറ് കണക്കിന് യുവാക്കളെയാണ് കൊന്നൊടുക്കിയത്. ഈ കൊലപാതകങ്ങളെ കുറിച്ച് അന്താരാഷ്ട്ര തല അന്വേഷണം ആവശ്യമാണെന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നു. വെനിസ്വലയില്‍ പ്രസിഡണ്ട് നിക്കോളാസ് മദൂറോ ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അധികാരം കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സംഘടനക്ക് പരാതി നല്‍കിയിരുന്നു.

രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്താനുള്ള സംഘത്തെ വെനിസ്വല നേരത്തെ തടഞ്ഞിരുന്നു. ഒരു കുറ്റവും ചെയ്യാത്ത നൂറ് കണക്കിന് പേരെ വെനിസ്വലന്‍ സര്‍ക്കാര്‍ കൊന്നൊടുക്കിയതായും ഐക്യരാഷ്ട്ര സഭ ആരോപിച്ചിരുന്നു. കഴിഞ്ഞ മെയിലാണ് വെനിസ്വലന്‍ പ്രസിഡന്‍റായി നിക്കോളാസ് മദൂറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു. രാജ്യത്ത് അഴിമതിയും അധികാര ദുര്‍വിനിയോഗവും വ്യാപകമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് മനുഷ്യാവകാശ ലംഘനം സംബന്ധിച്ച യു.എന്‍ കണ്ടെത്തല്‍.

തീവ്രവാദ കേസുകളില്‍ പ്രതിയാക്കപ്പെട്ട് ഇന്‍ഡോനേഷ്യയില്‍ തടവില്‍ കഴിഞ്ഞിരുന്ന അമാന്‍ അബ്ദുള്‍ റഹ്മാന്‍ കുറ്റക്കാരനാണന്ന് കോടതി കണ്ടെത്തി . ഇതോടെ വിവിധ ബോംബാക്രമങ്ങളുടെ ആസൂത്രകനായിരുന്ന അമാന്റ ഐ.സ് ബന്ധവും കോടതി സ്ഥിരീകരിച്ചു.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്‍ഡോനേഷ്യയിലെ ജമാ അന്‍ഷാറത്ത ദൌളാ എന്ന സംഘടനയുടെ നേതാവാണ് അബ്ദുള്‍ റഹ്മാന്‍. 2016 മുതല്‍ രാജ്യത്ത് നടന്ന വിവിധ ആക്രമണങ്ങളില്‍ അബ്ദുള്‍ റഹ്മാന്റെ പങ്ക് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ചാവേര്‍ ആക്രമണങ്ങളുള്‍പ്പടെ വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയായ റഹ്മാന്‍ ജയില്‍ വാസമനുഭവിച്ചു വരുന്നതിനിടെയാണ് കോടതി കുറ്റക്കാരനാണന്ന് കണ്ടെത്തിയത്.

2016ല്‍ 8 പേരുടെ മരണത്തിനിരയാക്കിയ വിവിധ തീവ്രവാദ ആക്രമണങ്ങളെ കുറിച്ച് നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് പൊലീസ് അമാനിലേക്കെത്തുന്നത്. ഇതേ തുടന്ന് അമാനെതിരായ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന വിവിധ ചാവേര്‍ ആക്രമണങ്ങള്‍ക്ക് ജയിലിനുള്ളിലിരുന്നു പോലും നേതൃത്വം നല്‍കിയാതായി കണ്ടെത്തി.

ശക്തമായ തെളിവുകളുടെ പിന്‍ബലത്തിലാണ് കോടതിയില്‍ നടന്ന വാദങ്ങളില്‍ പൊലീസും അഭിഭാഷകരും 46 കാരനായ അമാന്റെ ഐ.സ് ബന്ധം പുറത്ത് കൊണ്ടു വന്നത്. വാദങ്ങള്‍ അംഗീകരിച്ച കോടതി അമാന്‍ കേസുകളില്‍ കുറ്റക്കാരനാണന്ന് കണ്ടെത്തുകയും. ജമാ അന്‍ഷാറത്ത ദൌളഐസുമായി അനുഭാവം പുലര്‍ത്തുന്ന സംഘടനയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

Tags:    

Similar News