എബോള ഭീതി ഒഴിയാതെ കോംഗോ; സ്ഥിതി അതീവ ഗുരുതരമെന്ന് ആഫ്രിക്കന്‍ യൂണിയന്‍

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും യൂണിയന്‍ അറിയിച്ചു

Update: 2018-06-24 03:04 GMT
Advertising

കോംഗോയില്‍‍ എബോള ഭീതി ഒഴിയുന്നില്ല. നിലവിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ അറിയിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും യൂണിയന്‍ അറിയിച്ചു. ഇതുവരെ രാജ്യത്ത് 62 പേര്‍ക്കാണ് എബോള സ്ഥിരീകരിച്ചത്.

മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കുടുതല്‍ പേരിലേക്ക് എബോള വ്യാപിച്ചെന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കുന്നത്. രോഗം അനിയന്ത്രിതമായി വളര്‍ന്നിരിക്കുകയാണ്.1976ല്‍ ഉണ്ടായ എബോള കണക്കുകളെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആഫ്രിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജോണ്‍ നിക്കന്‍ഗാസോങ് പറയുന്നു. 60 രണ്ട് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതില്‍ 28 പേര്‍ മരിച്ചു.

സ്ഥിതിഗതികള്‍ അതീവ ഗൌരവമെന്നും എന്നാല്‍ സാധാരണഗതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ എബ്രോള പ്രതിരോധ പ്രവര്‍ത്തനത്തിനായി ചികിത്സാ വിദഗ്ധരുടെ 25 അംഗ ടീം രൂപീകരിച്ചിരുന്നു .ഇവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ വേണ്ട വിധത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നില്ല. ബിക്കാറോ, ഈബോക്കോ തുടങ്ങിയ പ്രദേശങ്ങളില്‍ എത്താന്‍ ഗതാഗത സൌകര്യം പോലുമില്ലാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാകുകയാണ്.‌

Tags:    

Similar News