ഉത്തര കൊറിയയുടെ ഭാഗത്തു നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്ന് ട്രംപ്

അമേരിക്കന്‍ കോണ്‍ഗ്രസിനയച്ച കത്തില്‍ കടുത്ത വിമര്‍ശമാണ് ഉത്തര കൊറിയക്കെതിരെ ട്രംപ് ഉന്നയിച്ചിരിക്കുന്നത്

Update: 2018-06-24 03:01 GMT
Advertising

ഉത്തര കൊറിയയുടെ ഭാഗത്തു നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കോണ്‍ഗ്രസിനയച്ച കത്തില്‍ കടുത്ത വിമര്‍ശമാണ് ഉത്തര കൊറിയക്കെതിരെ ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ഭീഷണി അവസാനിക്കാത്ത സാഹചര്യത്തില്‍ ഉത്തര കൊറിയക്ക് മേലുള്ള ഉപരോധം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു.

ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടന്ന അമേരിക്ക- ഉത്തര കൊറിയ ചരിത്ര കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഉത്തരകൊറിയ ഭീഷണിയല്ലെന്ന് അഭിപ്രായപ്പെട്ട ട്രംപ് അതിന് നേരെ വിപരീത നിലപാടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഉത്തരകൊറിയക്ക് മേലുള്ള ഉപരോധം ഒറു വര്‍ഷത്തേക്ക് കൂടി നീട്ടുന്നതായി ട്രംപ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അമേരിക്കന്‍‌ കോണ്‍ഗ്രസിനയച്ച കുറിപ്പില്‍ അതിശക്തമായ ഭാഷയിലാണ് ഉത്തരകൊറിയ ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ട്രംപ് പറഞ്ഞിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവപരീക്ഷണവും അതിന്റെ വ്യാപനവും അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശ നയത്തിനും വന്‍ ഭീഷണിയാണെന്ന് കത്തിലുണ്ട് .സാമ്പത്തിക ഉപരോധം തുടരുമെന്ന് സിംഗപ്പൂര്‍ ഉച്ചകോടിക്ക് ശേഷം ട്രംപ് പറഞ്ഞിരുന്നെങ്കിലും അന്നുണ്ടായ മയപ്പെട്ട സമീപനം തുടര്‍ന്നില്ല എന്നതാണ് ശ്രദ്ധേയം.പൊടുന്നനെയുള്ള ട്രെംപിന്റെ ചുവട് മാറ്റത്തോട് കിങ് ജോങ് ഉന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Tags:    

Similar News