സഹാറയില്‍ 13000 അഭയാര്‍ഥികള്‍ മരിച്ചുവീണു, തിരിഞ്ഞുനോക്കാതെ അള്‍ജീരിയ
ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലും അള്‍ജീരിയ നല്‍കിയില്ല. മരിച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടുന്നു
അള്‍ജീരിയ പതിമൂവായിരം അഭയാര്‍ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരണത്തിന് കീഴടങ്ങിയെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ പതിനാല് മാസത്തെ കണക്കനുസരിച്ച് സഹാറ മരുഭൂമിയില്‍ പതിമൂവായിരം ആളുകള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ഥികളെയും കുടിയേറ്റക്കാരേയും ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചപ്പോള്‍ അവര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കാന്‍ പോലും അള്‍ജീരിയ നല്‍കിയില്ല. മരിച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടുന്നെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് മരുഭൂമിയില്‍ കുടുങ്ങിയ കുറച്ച് പേരെ യുഎന്നിന്റെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. സഹാറയില്‍ നിന്നും രക്ഷപ്പെട്ടവരും കൂടെയുണ്ടായിരുന്നവരെ മരുഭൂമിയില്‍ കാണാതായെന്ന് സ്ഥിരീകരിക്കുന്നു. 2017 ഒക്ടോബറിന് ശേഷമാണ് അഭയാര്‍ഥികളുടെ ഒഴുക്കുണ്ടായത്. എന്നാല്‍ അഭയാര്‍ഥികളെ ഇത്തരത്തില്‍ മോശമായി അള്‍ജീരിയ കൈകാര്യം ചെയ്യുമെന്ന് ചിന്തിച്ചില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു.
കൂടാതെ 2014ന് ശേഷം സഹാറ മരുഭൂമിയില്‍ കടന്നുപോകുന്നവരില്‍ രണ്ട് പേര്‍ വീതം മരിക്കുന്നെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മരുഭൂമിയിലും രക്ഷാപ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രന്‍സ് പ്രതിനിധികള്‍ പ്രതികരിച്ചു.