ട്രംപിന്റെ യാത്രാവിലക്കിന് യു.എസ് സുപ്രീം കോടതിയുടെ അനുമതി
ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ അമേരിക്കയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്
ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള പൗരൻമാർക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് സുപ്രീംകോടതിയുടെ അംഗീകാരം.
കഴിഞ്ഞ ജൂണിലാണു ട്രംപിന്റെ ഉത്തരവ് അമേരിക്കയിൽ നിലവിൽവന്നത്. ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ യു.എസിൽ പ്രവേശിക്കുന്നതിനാണു വിലക്ക്. ഉത്തരവ് ഭാഗികമായി നടപ്പാക്കാൻ നേരത്തേ, സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
വിദേശത്ത് നിന്നും തീവ്രവാദികള്‍ അമേരിക്കയിലേക്ക് എത്തുന്നത് തടയാനാണ് യാത്രാവിലക്ക് ഏര്‍പ്പടുത്തിയത്. സ്ഫോടനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കില്ലെന്ന് ട്രംപ് അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് നീക്കം നടത്തിയത്. വിലക്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തിരുന്നത്.