കടുത്ത ചൂടില്‍ വലഞ്ഞ മൃഗങ്ങള്‍ക്ക് ഐസ് ലോലി പോപ്പ് നല്‍കി മൃഗശാല
ബ്രിട്ടനിലെ ഉരുകുന്ന ചൂടില്‍ മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്ക് കൂടി രക്ഷയൊരുക്കാനുള്ള ശ്രമത്തിലാണ് ലണ്ടനിലെ മൃഗശാല അധികൃതര്‍
കടുത്ത ഉഷ്ണതരംഗത്തില്‍ ബ്രിട്ടന്‍ വിയര്‍ക്കുമ്പോള്‍ ലണ്ടനിലെ മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഗൊറില്ലകള്‍ക്കും കുരങ്ങുകള്‍ക്കുമെല്ലാം ഐസ് ലോലി പോപാണ് ചൂട് കാലത്ത് നല്‍കുന്നത്. ബ്രിട്ടനിലെ ഉരുകുന്ന ചൂടില്‍ മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്ക് കൂടി രക്ഷയൊരുക്കാനുള്ള ശ്രമത്തിലാണ് ലണ്ടനിലെ മൃഗശാല അധികൃതര്‍.
ചൂട് മുപ്പത് ഡിഗ്രി കടന്നപ്പോഴാണ് കുരങ്ങുകള്‍ക്കും ഗൊറില്ലകള്‍ക്കുമെല്ലാം ഐസിന്റെ മധുരം നല്‍കുന്നത്. ഒപ്പം തണുത്ത വെള്ളക്കടലയും സണ്‍ഫ്ളവര്‍ നട്ടുകളും വാല്‍നട്ടുമെല്ലാം ഈ ചൂട് കാലത്ത് പ്രത്യേകമായി മൃഗങ്ങള്‍ക്ക് നല്‍കുന്നു. ചില മൃഗങ്ങള്‍ ചൂട് കാലം ആസ്വദിക്കുമ്പോള്‍ പലതിനും കൂടുതല്‍ പരിചരണം ആവശ്യമായി വരുന്നുണ്ടെന്ന് മൃഗശാല സൂക്ഷിപ്പുകാരനായ ജേക്കബ് വിന്‍ ഫീല്‍ഡ് പറയുന്നു. ചില മൃഗങ്ങള്‍ക്ക് കടുത്ത ചൂടിനെ മറികടക്കാന്‍ വലിയ ബുദ്ധിമുട്ടാണ് അവക്ക് ആശ്വാസമേകാനായാണ് ശ്രമം. ഇക്കഴിഞ്ഞ തിങ്കളാഴ്ച അടുത്ത കാലത്തെ ഏറ്റവും വലിയ ചൂടാണ് ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. കടുത്ത ചൂട് ഈയാഴ്ച മുഴുവന്‍ തുടരുമെന്നാണ് കരുതുന്നത്.