നാനൂറിലധികം സിറിയന്‍ അഭയാര്‍ഥികള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി

വികാരനിര്‍ഭരമായിരുന്നു അഭയാര്‍ഥികളുടെ തിരിച്ചുവരവ്

Update: 2018-06-29 02:52 GMT
Advertising

നാനൂറിലധികം സിറിയന്‍ അഭയാര്‍ഥികള്‍ ജന്മനാട്ടിലേക്ക് തിരിച്ചെത്തി. ലബനില്‍ കഴിഞ്ഞിരുന്ന അഭയാര്‍ഥികളാണ് തിരിച്ചെത്തിയത്. വികാരനിര്‍ഭരമായിരുന്നു അഭയാര്‍ഥികളുടെ തിരിച്ചുവരവ്.

അലി അബ്ദുല്ലയും ഭാര്യ ഫര്‍ദൂസിം രണ്ടുമക്കളും തിരിച്ചെത്തുമ്പോള്‍ അവരെ കാത്ത് മാതാപിതാക്കളും സഹോദരങ്ങളുമുണ്ടായിരുന്നു അതിര്‍ത്തിയില്‍. തങ്ങളുടെ വീടും കുടുംബവും ഇപ്പോഴും സുരക്ഷിതമായി ഉണ്ട് എന്നറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ടവര്‍ കരഞ്ഞു പോയി. ഇവരെപ്പോലെ നാനൂറിലധികം അഭയാര്‍ഥികളാണ് കഴിഞ്ഞ ദിവസം സിറിയയില്‍ തിരിച്ചെത്തിയത്. ലബനാനിലെ അര്‍സലിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ലബനാന്‍ സര്‍ക്കാര്‍ മുന്‍ കയ്യെടുത്താണ് സിറിയന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ലെബനാനില്‍ മാത്രം ഇരുപത് ലക്ഷത്തിലധികം സിറിയന്‍ അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്.

Tags:    

Similar News