ദേരാ പിടിച്ചെടുക്കാനുള്ള അസദ് സൈന്യത്തിന്റെ ശ്രമം തുടരുന്നു
ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 50000 അധികം പേര്‍ മേഖലയില്‍ നിന്നും രക്ഷ തേടി പോയി
സിറിയയിലെ വിമത കേന്ദ്രമായ ദേരാ പിടിച്ചെടുക്കാനുള്ള അസദ് സൈന്യത്തിന്റെ ശ്രമം തുടരുന്നു. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 20 പേരാണ്. ജീവിത സാഹചര്യം ദുസഹമായതിനാല്‍ ജനങ്ങളുടെ പലായനം തുടരുകയാണ്റ
.ഷ്യയുടെ സഹായത്തോടെ വിമത കേന്ദ്രമായ ദേരാ പിടിച്ചെടുക്കാനുള്ള അസദ് സൈന്യത്തിന്റെ ശ്രമം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശക്തമായ വ്യോമാക്രമണമാണ് വിമത പട്ടണമായ മുസായ്ഫിറായിലും ഹിരാക്കിലും ദായീയിലും നടന്നത്. 200ലധികം തവണ വ്യോമാക്രമണം നടന്നു .20 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. ഇതുവരെ 93 പേര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ നിന്നും വന്‍തോതില്‍ ജനങ്ങളുടെ പലായനം തുടരുകയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 50000 അധികം പേര്‍ മേഖലയില്‍ നിന്നും രക്ഷ തേടി പോയി. ജോര്‍ദ്ദാനാണ് പലരുടെയും ലക്ഷ്യം. എന്നാല്‍ ജോര്‍ദാനും അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതിലടച്ചിരിക്കുകയാണ്.
ജോര്‍ദ്ദാനോട് അതിര്‍ത്തി തുറന്നിടാന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണമുള്‍പ്പെടെയുള്ള അടിയന്തര സഹായം അവശേഷിക്കുന്ന ജനങ്ങള്‍ക്കായി മനുഷ്യാവകാശ സംഘടനകളും എത്തിക്കുന്നുണ്ട്.