കടലെന്നാല്‍ കളിപ്പാട്ടമാണ് ടോമിന്; ഒറ്റക്ക് ബോട്ട് യാത്ര നടത്തി പന്ത്രണ്ടുകാരന്‍ 

അറ്റ്‍ലാന്റിക് സമുദ്രത്തിന്‍ വടക്കന്‍ ഭാഗത്തൂടെയായിരുന്നു ടോമിന്റെ യാത്ര

Update: 2018-06-30 03:43 GMT
Advertising

കടലില്‍ ഒറ്റക്ക് ബോട്ടില്‍ യാത്ര ചെയ്ത് പന്ത്രണ്ടുകാരന്‍. ടോം ഗോരോണ്‍ എന്ന ഫ്രഞ്ച് ബാലനാണ് ഒറ്റക്ക് വടക്കന്‍ കടലില്‍ യാത്ര ചെയ്ത് റെക്കോഡിട്ടത്.

14 മണിക്കൂറും 20 മിനിറ്റും ഒറ്റക്ക് 96.56 കിലോമീറ്റര്‍ കടലിലൂടെ ബോട്ടില്‍ യാത്ര ചെയ്താണ് ടോം ഗോരോണ്‍ എന്ന ബാലന്‍ റെക്കോഡിട്ടത്. അറ്റ്‍ലാന്റിക് സമുദ്രത്തിന്‍ വടക്കന്‍ ഭാഗത്തൂടെയായിരുന്നു ടോമിന്റെ യാത്ര. ടോമിന്റെ യാത്രയുടെ സമയം നോക്കി മറ്റൊരു വലിയ ബോട്ടില് അച്ഛന്‍ പിന്തുടര്‍ന്നു. വടക്കന്‍ ഫ്രാന്‍സിലെ ചെര്‍ബര്‍ഗിലാണ് യാത്ര അവസാനിപ്പിച്ചത്. അവിടെ ടോമിന്റെ വരവും കാത്ത് ‍ മാധ്യമപ്പട നിലയുറപ്പിച്ചിരുന്നു.

എട്ട് വയസ് മുതലാണ് ടോം കപ്പല്‍ സഞ്ചാരം തുടങ്ങിയത്. രാജ്യാന്തരതലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ ടോമിനെ തേടിയെത്തിയിട്ടുണ്ട്. 2006ല്‍ നടന്ന ഫ്രഞ്ച് നാഷ്ണല്‍ സൈലിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ടോം അറുപതില്‍ ആറാമതായി ഫിനിഷ് ചെയ്തിരുന്നു.

Tags:    

Similar News