അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
സമാധാന ചര്‍ച്ചകള്‍ക്ക് താലിബാന്‍ സന്നദ്ധമാകണമെന്ന് അഷ്റഫ് ഗനി അഭ്യര്‍ഥിച്ചു.
താലിബാനുമായുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് താലിബാന്‍ സന്നദ്ധമാകണമെന്ന് അഷ്റഫ് ഗനി അഭ്യര്‍ഥിച്ചു.
18 ദിവസം നീണ്ട വെടിനിര്‍ത്തലാണ് അഫ്ഗാനിസ്താനില്‍ അവസാനിക്കുന്നത്. കഴിഞ്ഞ ഈദുല്‍ ഫിത്റിനോടനുബന്ധിച്ചായിരുന്നു വെടിനിര്‍ത്തല്‍. കഴിഞ്ഞ ജൂണ്‍ 5ന് അപ്രതീക്ഷിതമായാണ് അഫ്ഗാന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ജൂണ്‍ 9ന് താലിബാന്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നതായി അറിയിച്ചു.
സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധമായാല്‍ ഇനിയും വെടിനിര്‍ത്തല്‍ തുടരുമെന്നും മറിച്ച് അക്രമത്തിന്റെ വഴിതന്നെയാണ് താലിബാന്‍ തുടരുന്നതെങ്കില്‍ വെടിനിര്‍ത്തലിന് അര്‍ഥമില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കി. അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കയുടെ അടക്കമുള്ള വിദേശ സൈന്യം പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് താലിബാന്‍ യുദ്ധം നടത്തുന്നത്.