സൗദി അറേബ്യ എണ്ണ ഉല്‍പാദനം രണ്ട് മില്യണ്‍ ബാരല്‍ വര്‍ധിപ്പിക്കാന്‍ സമ്മതിച്ചെന്ന് ട്രംപ്‌ 

അതിനിടെ പ്രതിദിനം 85000 ബാരലിന്‍റെ ഉൽപാദനം അധികരിപ്പിക്കുമെന്ന്കുവൈത്തും അറിയിച്ചു. യു.എ.ഇ ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളും ഉൽപാദനത്തിൽ ആനുപാതിക വർധന വരുത്തുമെന്നാണ് റിപ്പോർട്ട്...

Update: 2018-07-01 03:49 GMT
Advertising

എണ്ണ ഉൽപാദനത്തിൽ ദിനംപ്രതി രണ്ട് ദശലക്ഷം ബാരലിന്‍റെ വർധന ഉറപ്പാക്കാൻ സൗദി അറേബ്യ സമ്മതിച്ചതായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. ഇറാൻ, വെനിസ്വല എന്നീ രാജ്യങ്ങളിൽ തുടരുന്ന പ്രതിസന്ധി കൂടി കണക്കിലെടുത്താണ് ഉൽപാദനം ഉയർത്താൻ സൗദി അറേബ്യയോട് ആവശ്യപ്പെട്ടതെന്നും ട്രംപ് അറിയിച്ചു.

ആഗോള വിപണിയിൽ എണ്ണ ഉൽപാദനം കുറച്ച നടപടി പുനപരിശോധിക്കണമെന്ന ആവശ്യം നേരത്തെ മുതൽ തന്നെ ശക്തമായിരുന്നു. കുറഞ്ഞ തോതിൽ ഉൽപാദനം കൂട്ടാൻ ഒപെക്, ഒപെക്
ഇതര രാജ്യങ്ങളുടെ കഴിഞ്ഞ ദിവസം വിയന്നയിൽ ചേർന്ന യോഗത്തിലും ധാരണയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ട് ദശലക്ഷം ബാരൽ എണ്ണ ഉൽപദനം ഉയർത്തിയില്ലെങ്കിൽ നിരക്ക് വീണ്ടും ഉയരുമെന്ന ആശങ്ക സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അറിയിച്ചതായും അദ്ദേഹം അഭ്യർഥന സ്വീകരിച്ചതായും ട്വിറ്റർ സന്ദേശത്തിൽ ട്രംപ് വ്യക്തമാക്കി. എണ്ണവിപണിയിലെ സന്തുലിതത്വം നിലനിർത്തുവാൻ പോന്ന നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ട്രംപും സൽമാൻ രാജാവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഉന്നയിക്കപ്പെട്ടതായി സൗദി അറേബ്യയും വെളിപ്പെടുത്തി.

അതിനിടെ പ്രതിദിനം 85000 ബാരലിന്‍റെ ഉൽപാദനം അധികരിപ്പിക്കുമെന്ന്
കുവൈത്തും അറിയിച്ചു. യു.എ.ഇ ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളും ഉൽപാദനത്തിൽ ആനുപാതിക വർധന വരുത്തുമെന്നാണ് റിപ്പോർട്ട്. അതേ സമയം വിപണി നിരീക്ഷിച്ചു കൊണ്ടാകും ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ തുടർ നടപടികൾ കൈക്കൊള്ളുക.

Tags:    

Similar News