രാഷ്ട്രീയ പരിഹാരത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഹൂതികള്‍ തുറമുഖം വിട്ടുപോകണമെന്ന് യെമന്‍ പ്രസിഡന്റ്
ഹുദൈദ തുറമുഖം ഐക്യരാഷ്ട്ര സഭാ മേല്‍നോട്ടത്തിലെ കമ്മിറ്റിക്ക് കൈമാറുന്നതനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് പ്രതികരണം
രാഷ്ട്രീയ പരിഹാരത്തിന് താല്‍പര്യമുണ്ടെങ്കില്‍ ഹൂതികള്‍ ഹുദൈദ തുറമുഖം വിട്ടുപോകണമെന്ന് യെമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി. ഹുദൈദ തുറമുഖം ഐക്യരാഷ്ട്ര സഭാ മേല്‍നോട്ടത്തിലെ കമ്മിറ്റിക്ക് കൈമാറുന്നതനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് പ്രതികരണം. അതിനിടെ ഏറ്റുമുട്ടല്‍ നിലച്ചതോടെ ശാന്തമാവുകയാണ് യെമന്‍.
യെമനിലെ ഹുദൈദയിൽ ദിവസങ്ങളായി തുടരുന്ന യുദ്ധത്തിന്രണ്ടു ദിവസം മുന്‍പാണ് താൽക്കാലിക വിരാമമായത്. ഐക്യരാഷ്ട്ര സഭാ മധ്യസ്ഥതതയില്‍ ഏറ്റുമുട്ടല്‍ നിര്‍ത്തി വെച്ച സാഹചര്യത്തിലാണ് ഏറ്റുമുട്ടല്‍ നിര്‍ത്തിയത്. ഇതോടെ ശാന്തമാവുകയാണ് യെമന്‍. അതിനിടെ ഹൂതികള്‍ ഒറ്റപ്പെട്ട ആക്രമണ ശ്രമം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യു.എൻ മധ്യസ്ഥനീക്കം അംഗീകരിച്ച് ഹുദൈദയിൽ നിന്ന് പിൻവാങ്ങാൻ ഹൂത്തികൾക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റുമുട്ടല്‍ ഇരു വിഭാഗവും സഖ്യസേനയും നിര്‍ത്തിവെച്ചത്. ഹൂത്തികൾക്ക് ഹുദൈദയിൽ നിന്ന് നിരുപാധികം പിൻവാങ്ങാനുള്ള യു.എൻ നീക്കത്തിന് ഇതോടെ സാധ്യത കൂടി. പിന്മാറിയാലും തങ്ങളുടെ നിയന്ത്രണത്തിലുള്ള യമന്‍ തലസ്ഥാനം സന്‍ആയില്‍ ഹൂതി തമ്പടിക്കും. ഈ സാധ്യത ഒഴിവാക്കാന്‍ രാഷ്ട്രീയ പരിഹാരമാണ് ലക്ഷ്യം. ഇതിന് ഹൂതികള്‍ ഹുദൈദ വിട്ട് പിന്മാറി ചര്‍ച്ചക്ക് വരണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് യമന്‍ പ്രസിഡന്റ്. സമാന നിലപാടിലാണ് സഖ്യസേനയും.