ജപ്പാന്‍ ചക്രവര്‍ത്തി ശാരീരിക അവശതകള്‍ മൂലം സ്ഥാനമൊഴിയുന്നു

തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്ന സെറിബ്രല്‍ അനീമിയ എന്ന രോഗമാണ് അദ്ദേഹത്തിനുള്ളത്

Update: 2018-07-05 02:48 GMT
Advertising

ജപ്പാന്‍ ചക്രവര്‍ത്തി അകിറ്റോ ശാരീരിക അവശതകള്‍ മൂലം സ്ഥാനമൊഴിയുകയാണ് . തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്ന സെറിബ്രല്‍ അനീമിയ എന്ന രോഗമാണ് അദ്ദേഹത്തിനുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ രാജവംശത്തിന്റെ 125-ാ മത്തെ അംഗമാണ് ജപ്പാനിലെ അകിറ്റോ. 84 വയസ്സുകാരനായ ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷമായി ജപ്പാനിലെ ചക്രവര്‍ത്തിയാണ്. അസുഖങ്ങള്‍ കരണമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

അടുത്ത വര്‍ഷം ഏപ്രില്‍ 30നാണ് അദ്ദേഹം ചക്രവര്‍ത്തി പദം ഒഴിയുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ആദ്യമായാണ് ജപ്പാനില്‍ ഒരു ചക്രവര്‍ത്തി സ്വയം സ്ഥാനമൊഴിയുന്നത്. അച്ഛന്‍ ഹിരോഹിറ്റോയുടെ മരണശേഷം 1989 ജനുവരി 7ന് അകിറ്റോ ചക്രവര്‍ത്തിയായി സ്ഥാനമേറ്റെടുത്തത്. ഒരിക്കൽ പ്രധാന പദവിയായി പരിഗണിക്കപ്പെട്ടിരുന്ന ജപ്പാനിലെ ചക്രവർത്തി എന്നാല്‍ ഇപ്പോൾ ഭരണഘടന "രാഷ്ട്രത്തിന്റെ പ്രതീകതയും ജനങ്ങളുടെ ഐക്യവുമായിട്ടാണ് കണക്കാക്കുന്നത്. ഒരു രാഷ്ട്രീയ അധികാരവും നിലവില്‍ ചക്രവര്‍ത്തിക്കില്ല. ഇദ്ദേഹത്തിന്റെ മകനും രാജകുമാരനായ നരഹുറ്റോ അടുത്ത ജപ്പാന്‍ ചക്രവര്‍ത്തിയായി സ്ഥാനമേറ്റെടുക്കും. ഡോക്ടര്‍മാര്‍ പറയുന്നത് അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നു. അദ്ദേഹത്തിന് പൂര്‍ണ്ണമായ വിശ്രമം അത്യാവശ്യമാണ്.

Tags:    

Similar News