ജപ്പാനില്‍ നാശം വിതച്ച് കനത്തമഴ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 85 ആയി
സ്ഥിതിഗതികള്‍ അതീവ ഗൌരവതരമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി
തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ നാശം വിതച്ച് കനത്തമഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 85 ആയി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.സ്ഥിതിഗതികള്‍ അതീവ ഗൌരവതരമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി.
ജപ്പാന്റെ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്താത്ത കനത്ത മഴയാണ് തുടരുന്നത്.തെക്ക് പടിഞ്ഞാറന്‍ ജപ്പാന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഒഴുക്കില്‍പ്പെട്ടും മണ്ണിടിച്ചിലിലും മരിച്ചവരാണ് ഭൂരിഭാഗം പേരും. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. നൂറ് കണക്കിന് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
ഹിരോഷിമയും സമീപ നഗരങ്ങളെയുമാണ് മഴ കൂടുതല്‍ നാശം വിതച്ച്. കൂടുതല്‍ പേര്‍ മരണപ്പെട്ടതും ഇവിടെ തന്നെ. പൊലീസ്, സൈന്യം . അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്,
നദികളും അണക്കെട്ടുകളെല്ലാം കര കവിഞ്ഞൊഴുകുന്നത് വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണമാകുന്നുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രണ്ട് ദശലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മറ്റ് പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്ഥിതികള്‍ കൂടുതല്‍ വഷളാവുകയാണെന്ന് ജപ്പാനിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വരും ദിവസങ്ങിലും മഴ ശക്തി പ്രാപിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.