കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനകള്‍ നല്‍കി റെക്കോഡ് മഴയും ചൂടും

പടിഞ്ഞാറൻ ജപ്പാനിൽ കഴിഞ്ഞ ആഴ്ച മുതൽ ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് അനുഭവപ്പെടുന്നത്

Update: 2018-07-11 03:28 GMT
Advertising

റെക്കോഡ് ചൂടും മഴയുമാണ് ലോകത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെടുന്നത്.കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനകളാണ് ഈ മാറ്റങ്ങളെന്നാണ് ലോകകാലാവസ്ഥ പഠന കേന്ദ്രത്തിന്റെ വിലയിരുത്തൽ.

പടിഞ്ഞാറൻ ജപ്പാനിൽ കഴിഞ്ഞ ആഴ്ച മുതൽ ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് അനുഭവപ്പെടുന്നത്.36 വർഷക്കാലത്തിനിടെ രാജ്യം കടന്നു പോയ ഏറ്റവും മോശം കാലാവസ്ഥയാണ് ഈ വർഷത്തേത്. 155 പേർക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോൾ 67 പേരെയാണ് കാണാതായത്. കാലാവസ്ഥയിലെ മാറ്റങ്ങളെ നേരിടാന്‍ സദാ സന്നദ്ധമായൊരു രാജ്യത്ത് ഇത്രയേറെ മരണങ്ങള്‍ ഉണ്ടായെന്നത് സാഹചര്യം എത്ര കലുഷിതമാണെന്ന് സൂചിപ്പിക്കുന്നെന്നാണ് ഐര്യരാഷ്ട്രസഭയുടെ കാലാവസ്ഥ കേന്ദ്രത്തിന്റെ നിരീക്ഷണം.

കഴിഞ്ഞയാഴ്ച ലോസ് ആഞ്ചലസില്‍ 48.9 ഡിഗ്രി സെല്‍ഷെസാണ് താപനില രേഖപ്പെടുത്തിയത്. യു.എസ്.എയിലെ ചൂടു കൂടിയ മാസമായാണ് ഈ ജൂണിനെ രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍‌ യൂറോപ്പിലെ പല രാജ്യങ്ങളിലും ജൂണ്‍ ചൂടുകൂടിയ മാസമാണ്. എന്നാല്‍ അതേ സമയം തെക്കേ യൂറോപ്പിലെ പല രാജ്യങ്ങളിലും കനത്ത മഴയായിരുന്നു. ഗ്രീസിലും മറ്റും തെക്കേ യൂറോപ്യന്‍ രാജ്യങ്ങളിലും സാധാരണ നിലയിലും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്.

Tags:    

Similar News