ജപ്പാനില്‍ വെള്ളപ്പൊക്കം; മരണസംഖ്യ 176 കടന്നു, പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
ജപ്പാനില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശിച്ചു. ഇപ്പോള്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കനത്തമഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 176 കടന്നു.
ഇന്നലെയാണ് ജപ്പാനിലെ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സന്ദര്‍ശിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തുണ്ടായ ഗുരുതരമായ പ്രകൃതി ദുരന്തത്തില്‍ 176 പേര്‍ മരണത്തിനിടയായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. മരണ സംഖ്യ കൂടിയതിനു പുറമെ പലരുടെയും ആരോഗ്യനിലയും മോശമാണ്. ഒപ്പം വീണ്ടും വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലല്‍ക്കുന്ന പ്രദേശങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. റോഡുകളും തകര്‍ന്നു. നിരവധി പേരെ കാണാതാവുകയും ചെയ്തു. 1982 ശേഷമാണ് ഇത്രയും പേരെ കാണാതാവുന്നതെവന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.