ജപ്പാനില്‍ ദുരിതം തുടരുന്നു; വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു

36 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് രാജ്യത്തുണ്ടായത്

Update: 2018-07-13 02:58 GMT
Advertising

ജപ്പാനില്‍ കനത്ത മഴയിലും തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 200 കഴിഞ്ഞു. 36 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് രാജ്യത്തുണ്ടായത്.പടിഞ്ഞാറന്‍ വെള്ളപ്പൊക്കം മൂലം പകര്‍ച്ച വ്യാധികള്‍പകരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

1982ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ പ്രകൃതി ദുരന്തം ജപ്പാനിലുണ്ടാകുന്നത്. കഴിഞ്ഞാഴ്ച മുതലാണ് കനത്ത മഴയെ തുടര്‍ന്ന് ജപ്പാനില്‍ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കം കാരണം നിരവധി ഇടങ്ങളിന്‍ മണ്ണിടിഞ്ഞും റോഡുകള്‍ തകര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.

കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. എഴുപതിനായിരത്തിലധികം വരുന്ന ഫയര്‍ഫോഴ്സ്, പട്ടാളം, പൊലീസ് എന്നിവരുള്‍പ്പെട്ട സംയുക്ത സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം നിരവധിയിടങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്. ഇത് പകര്‍ച്ച വ്യാധിക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Tags:    

Similar News