സമാധാനപൂര്‍ണ്ണമായ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് സിറിയന്‍ അതിർത്തിയിലെ ജോർദ്ദാനികൾ
രണ്ടാഴ്ചയായി തുടരുന്ന തെക്കൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള സിറിയയുടെ ആക്രമണത്തിന്റെ ഇരകളാണിവർ
സമാധാനപൂർണ്ണമായ സാധാരണ നിലയിലുള്ള ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് സിറിയന്‍ അതിർത്തിയിലെ ജോർദ്ദാനികൾ. രണ്ടാഴ്ചയായി തുടരുന്ന തെക്കൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള സിറിയയുടെ ആക്രമണത്തിന്റെ ഇരകളാണിവർ.
ജോർദാന്‍ നഗരമായ സമ അൽ സർഹാൻ സിറിയയിൽ ആക്രമണം തുടരുന്ന ദെരയുടെ അടുത്ത പ്രദേശമാണ്.ജൂൺ മുതൽ ദെര പിടിച്ചെടുക്കാനുള്ള സിറിയയുടെ ശ്രമം തുടരുകയാണ്.അന്നു മുതൽക്കെസമ അൽ സർഹാനിലെ ജനങ്ങളുടെ ജീവിതവും ദുരിതപൂർണമാണ്.ബോംബാക്രമണങ്ങളിൽ വീടുകൾ എല്ലാം തകർന്നു.ഉറക്കം നഷ്ടപ്പെട്ട രാത്രികളാണ് സർഹാൻ നിവാസികൾക്ക് ഇത്.
2017 ജൂലൈയിൽ റഷ്യയും അമേരിക്കയും ജോർദാനും സമാധാന കരാറുകളിൽ ഒപ്പിട്ടതാണ്. എന്നാൽ ദെര തിരിച്ചുപിടിക്കാനുള്ള ശ്രമം സിറിയ ആരംഭിച്ചതോടെ കരാറുകളെല്ലാം വെറുതെയായി. സമ അൽ സർഹാനിലെ കൃഷിയിടങ്ങളെല്ലാം ബോംബുകളിൽ നിന്നുള്ള രാസവസതുക്കളാൽ മലിനപ്പെട്ട അവസ്ഥയിലാണ്. സിറിയന്‍ യുദ്ധം ആരംഭിച്ച ദെര തന്ത്രപ്രധാന മേഖലയാണ്.ദെരയുടെ നിയന്ത്രണം തിരിച്ചുപിടിക്കുകയെന്നത് സിറിയയെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ടതാണ്.ജോർദാനിലെയും സിറിയയിലെയും അതിർത്തി പ്രദേശങ്ങളിലുള്ളവർ യുദ്ധം ഉടന്‍ അവസാനിക്കുമെന്നും സമാധാനപൂർവമായ ജീവിതം നയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ്.