ഗസ്സയില്‍ ഇസ്രായേല്‍ ഉപരോധം ശക്തമാക്കി

പാചക വാതകമടക്കമുള്ള ഇന്ധന വിതരണം പൂര്‍ണമായും വിലക്കിയാണ് ഉപരോധം ശക്തമാക്കിയത്

Update: 2018-07-18 03:57 GMT
Advertising

ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ ഉപരോധം ശക്തമാക്കി . പാചക വാതകമടക്കമുള്ള ഇന്ധന വിതരണം പൂര്‍ണമായും വിലക്കിയാണ് ഉപരോധം ശക്തമാക്കിയത്.

ഗസ്സയിലേക്കുള്ള പ്രധാന കവാടമായ കറേം ശലോമില്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളാണ് ഇസ്രായേല്‍ നടപ്പിലാക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമല്ലാത്ത ഒന്നും ഇതിലൂടെ ഗസ്സയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ഗാസ മുന്‍പില്‍ ഫലസ്തീനികള്‍ക്കുള്ള മത്സ്യ ബന്ധനത്തിനുള്ള അനുമതി 12 മൈലില്‍ നിന്നും മൂന്ന് മൈലായി ചുരുക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന അക്രമങ്ങളെ തുടര്‍ന്നാണ് ഉപരോധം ശക്തമാക്കിയതെന്നാണ് ഇസ്രായേല്‍ വാദം. ഐക്യരാഷ്ട്ര സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഗസ്സയിലെ ഉപരോധത്തിനെതിരെ രംഗത്തുവന്നു. ഗസ്സയെ തുറന്ന ജയിലാക്കി കൂട്ട ശിക്ഷ നടപ്പാക്കുകയാണ് ഇസ്രായേലെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു. മനുഷ്യത്വ രഹിതമാണ് ഇസ്രായേലിന്റെ നടപടികളെന്ന് ഹമാസും പ്രതികരിച്ചു. 2014ല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനെതിരെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് ഗസ്സയില്‍ ഉപരോധം ആരംഭിച്ചത്.

Tags:    

Similar News