വ്യാപാരയുദ്ധം ലോക സമ്പദ്ഘടനയുടെ ആത്മ വിശ്വാസം തകര്‍ക്കുന്നതാണെന്ന് ചൈന 

അമേരിക്കന്‍ നയം മാറുന്നില്ലെങ്കില്‍ ലോക രാജ്യങ്ങള്‍ അതിനെതിരെ പ്രതിഷേധിക്കണമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം

Update: 2018-07-19 03:54 GMT
Advertising

അമേരിക്ക തുടങ്ങിയ വ്യാപാരയുദ്ധം ലോക സമ്പദ്ഘടനയുടെ ആത്മ വിശ്വാസം തകര്‍ക്കുന്നതാണെന്ന് ചൈന. അമേരിക്കന്‍ നയം മാറുന്നില്ലെങ്കില്‍ ലോക രാജ്യങ്ങള്‍ അതിനെതിരെ പ്രതിഷേധിക്കണമെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം.

ചൈനയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് അമേരിക്കയാണ് വ്യാപാര തര്‍ക്കത്തിന് തുടക്കം കുറിച്ചത് . 34 ബില്ല്യണ്‍ ഡോളറിന് മുകളിലുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് നികുതി വര്‍ധിപ്പിച്ചത്. ഇതിന് മറുപടിയായി ചൈന അമേരിക്കയില്‍ നിന്നുള്ള സമാന തുകക്കുള്ള ഉത്പ്പന്നങ്ങളുടെ ഇറക്കു മതി തീരുവ വര്‍ധിപ്പിച്ചിരുന്നു.

അമേരിക്കയുടെ ഈ നയം ലോക സമ്പദ് ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത് . അമേരിക്കന്‍ നയത്തിനെതിരെ ലോക രാജ്യങ്ങള്‍ പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തീരുവ വര്‍ധിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ ദേശീയ സുരക്ഷ പറഞ്ഞ് അമേരിക്ക കെട്ടിച്ചമക്കുന്നതാണെന്നും ചൈന വ്യാപാരങ്ങള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും അമേരിക്ക നേരെ തിരിച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News