ചൈനയുമായി വ്യാപാരയുദ്ധം ശക്തമാക്കാനുറച്ച് അമേരിക്ക

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ തയ്യാറെന്ന് ഡോണള്‍ഡ് ട്രംപ്. പത്ത് ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയേക്കുമെന്ന് സൂചന. 

Update: 2018-07-21 03:08 GMT
Advertising

ചൈനയുമായി വ്യാപാരയുദ്ധം ശക്തമാക്കാനുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം

സിഎന്‍ബിസി ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ചൈനയുമായി നിലനില്‍ക്കുന്ന വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അഞ്ഞൂറ് ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. നികുതിയില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവ് വരുത്താനാണ് നീക്കം. വിഷയത്തില്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് ട്രംപ് സര്‍ക്കാര്‍.

നേരത്തെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചപ്പോള്‍ ചൈനയും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. ട്രംപിന്റെ നടപടി രാജ്യത്തെ സാമ്പത്തികരംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായരംഗത്തുള്ളവരുടെ നിലപാട്.

Tags:    

Similar News