അഫ്‌ഗാന്‍ വൈസ് പ്രസിഡന്റിനെ ലക്ഷ്യം വെച്ച് കാബൂളില്‍ ചാവേര്‍ സ്‌ഫോടനം: 14 മരണം
അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് റാഷിദ് ദൊസ്തും നാട്ടില്‍ തിരിച്ചെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു സ്ഫോടനം. ദൊസ്തുമിന്‍റെ വാഹനവ്യൂഹം കടന്ന് പോയതിന് തൊട്ട് പിന്നാലെയാണ് സ്ഫോടനമുണ്ടായത്...
അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐഎസ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രധാന കവാടത്തിനരികിലാണ് സ്ഫോടനം നടന്നത്. ചാവേറാക്രമണമാണ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചവര്‍. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് റാഷിദ് ദൊസ്തും നാട്ടില്‍ തിരിച്ചെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു സ്ഫോടനം. ദൊസ്തുമിന്‍റെ വാഹനവ്യൂഹം കടന്ന് പോയതിന് തൊട്ട് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. കവാടത്തിന് സമീപം ദൊസ്തുവിന്‍റെ അനുയായികള്‍ തടിച്ച് കൂടിയിരുന്നു.
ഒരു വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്കടത്തപ്പെട്ട് തുര്‍ക്കിയിലായിരുന്നു ദൊസ്തും.