ഗ്രീസ് കത്തിയെരിയുന്നു; ഏഥന്‍സിലും അഗ്നിബാധ

ഏഥന്‍സിന്‍റെ വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ തീ പിടിത്തത്തില്‍ 100 വീടുകളും 200 കാറുകളും അഗ്നിക്കിരയായതായി പ്രദേശിക വൃത്തങ്ങള്‍ അറിയിച്ചു. അഗ്നിബാധ ഒളിമ്പ്യയക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. 

Update: 2018-07-24 04:16 GMT
Advertising

ഗ്രീസില്‍ നിരവധി സ്ഥലങ്ങളില്‍ പടര്‍ന്ന് പിടിച്ച തീ രാജ്യതലസ്ഥാനമായ ഏഥന്‍സിലേക്ക് കടന്നു. തീയില്‍ പെട്ട് ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീ കെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും തീ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ഏഥന്‍സിന്‍റെ വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ തീ പിടിത്തത്തില്‍ 100 വീടുകളും 200 കാറുകളും അഗ്നിക്കിരയായതായി പ്രദേശിക വൃത്തങ്ങള്‍ അറിയിച്ചു. അഗ്നിബാധ പൈതൃക നഗരമായ ഒളിമ്പ്യയക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. തീ അണക്കുന്നതിന് വേണ്ടി അയല്‍ രാജ്യങ്ങളോട് ഗ്രീസ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനങ്ങളില്‍ നിന്ന് ജലം വര്‍ഷിച്ച തീ കെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കനത്ത കാറ്റ് തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഗ്രീസിലെ ഏറ്റവും തിരക്കേറിയ മോട്ടോർവേകളിലൊന്ന് അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പ്രധാനമന്ത്രി അലക്സിസ് സിപ്രസ് ബോസ്നിസന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഗ്രീസില്‍ തിരിച്ചെത്തി.

Tags:    

Similar News