ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ ഉര്‍ദുഗാന്‍

ജര്‍മനിയില്‍ ഹിറ്റ്‍ലര്‍ നടപ്പിലാക്കിയ അതേ ഫാഷിസ്റ്റ് നടപടികളാണ് ഗസയടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ പുതിയ നിയമത്തിലൂടെ നടപ്പിലാക്കുന്നതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. 

Update: 2018-07-25 04:24 GMT
Advertising

ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ച നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ലോകത്തെ ഏറ്റവും വലിയ ഫാഷിസ്റ്റ് രാജ്യമായി ഇസ്രയേല്‍ മാറിയെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

തുര്‍ക്കി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിലാണ് ഉര്‍ദുഗാന്‍ ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. ജര്‍മനിയില്‍ ഹിറ്റ്‍ലര്‍ നടപ്പിലാക്കിയ അതേ ഫാഷിസ്റ്റ് നടപടികളാണ് ഗസയടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ പുതിയ നിയമത്തിലൂടെ നടപ്പിലാക്കുന്നതെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രയേലിനെ ജൂതജനതയുടെ ദേശീയ രാഷ്ട്രമായി നിർവചിക്കുന്ന നിയമം ഇസ്രയേല്‍ പാർലമെന്‍റ് കഴിഞ്ഞയാഴ്ചയാണ് പാസാക്കിയത്. വിവാദ നിയമം രാജ്യത്തെ അറബ് ന്യൂനപക്ഷത്തിനെതിരെ കടുത്ത വിവേചനത്തിനു വഴിതെളിക്കുമെന്ന ആശങ്ക വ്യാപകമാണ്. ഈ ആശങ്കയാണ് പരസ്യമായി ഉര്‍ദുഗാന്‍ പ്രകടിപ്പിച്ചത്. തുര്‍ക്കിയുടെ ഭരണസംവിധാനം മാറ്റിയ ഉര്‍ദുഗാന്‍ രാജ്യത്തെ ഏകാധിപതിയായി മാറുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചടിച്ചു.

Tags:    

Similar News