ക്രീസിലെ നായകന്‍ പിന്നീട് രാഷ്ട്രീയ നേതാവായി; വിവാദങ്ങള്‍ പിന്തുടര്‍ന്ന ഇമ്രാന്‍റെ ജീവിതത്തിലൂടെ..
1992ല്‍ പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലയില്‍ ആ നാട്ടിലുണ്ടായിരുന്ന വീരപരിവേഷത്തെയാണ് ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയത്തിലേക്ക് തര്‍ജമ ചെയ്തത്.
ക്രിക്കറ്റ് മൈതാനത്ത് നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ ഇമ്രാന്‍ ഖാന്‍റെ ജീവിതം എക്കാലവും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. രാഷ്ട്രീയത്തില്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗപ്രവേശം ചെയ്ത ഇമ്രാന്‍ ഖാന്‍ പാകിസ്താനിലെ മതാഭിമുഖ്യമുള്ള പാര്‍ട്ടികളുമായാണ് സഖ്യം ചേര്‍ന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍റെ മുന്നേറ്റം സൈന്യത്തിന്‍റെ പിന്തുണയോടെയാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
1992ല്‍ പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ക്രിക്കറ്റ് ടീം നായകന്‍ എന്ന നിലയില്‍ ആ നാട്ടിലുണ്ടായിരുന്ന വീരപരിവേഷത്തെയാണ് ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയത്തിലേക്ക് തര്‍ജമ ചെയ്തത്. ഓക്സ്ഫോര്‍ഡ് വിദ്യാഭ്യാസം നേടിയ ഇമ്രാന്‍ ഖാന്‍ ക്രിക്കറ്റ് താരമായി വിരമിച്ച ശേഷമാണ് 1995ല്‍ ബ്രിട്ടീഷുകാരിയായ ജെമീമ ഗോള്‍ഡ്സ്മിത്തിനെ വിവാഹം ചെയ്യുന്നത്. അടുത്ത വര്‍ഷം തെഹ്‍രികെ ഇന്‍സാഫ് എന്ന പാര്‍ട്ടി രൂപീകരിച്ച് 97ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. 99ല്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫിനെ അട്ടിമറിച്ചപ്പോള്‍ അന്നത്തെ സൈനിക മേധാവി പര്‍വേസ് മുശറഫിനെ പിന്തുണക്കുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഇമ്രാന്‍ മുശറഫിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.
2002 മുതല്‍ 2007 വരെ പാകിസ്താന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവായിരുന്നു ഇമ്രാന്‍ ഖാന്‍. നവാസ് ശരീഫും ബേനസീര്‍ ഭൂട്ടോയും പ്രവാസത്തിലും. 2007ല്‍ മുശറഫ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ വിമര്‍ശിച്ചതിന് ഇമ്രാനെ അറസ്റ്റ് ചെയ്തു. 2008ല്‍ മുശറഫ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഇമ്രാന്‍ ഖാന്‍ ബഹിഷ്കരിച്ചു. 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നയാ പാകിസ്താന്‍ എന്ന മുദ്രാവാക്യവുമായി ഇമ്രാന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ആ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന അപകടത്തില്‍ ഇമ്രാന്‍ ഖാന് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാര്‍ട്ടിയായി തെഹ്‍രികെ ഇന്‍സാഫ് ഉയര്‍ന്നു വന്നു.
ഖൈബര്‍ പക്തുന്‍ഖ്വാ പ്രവിശ്യയാണ് തെഹ്‍രികെ ഇന്‍സാഫിന്‍റെ ശക്തികേന്ദ്രം. 2014ല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് പാകിസ്താനില്‍ രൂപം കൊണ്ട ജനകീയ പ്രക്ഷോഭത്തിന് ഇമ്രാന്‍ നേതൃത്വം നല്‍കി. കനഡയില്‍ താമസിക്കുന്ന മുസ്‍ലിം പണ്ഡിതന്‍ മുഹമ്മദ് ത്വാഹിറുല്‍ ഖാദിരി ഇമ്രാനെ പ്രക്ഷോഭത്തില്‍ പിന്തുണച്ചു.
2004ല്‍ ജെമീമയുമായി വേര്‍പിരിഞ്ഞ ഇമ്രാന്‍ മാധ്യമപ്രവര്‍ത്തക റേഹം ഖാനെ വിവാഹം ചെയ്തെങ്കിലും അതും വിവാഹമോചനത്തില്‍ കലാശിച്ചു. ഈ വര്‍ഷമാദ്യം ബുഷ്റ വട്ടൂവിനെ വിവാഹം കഴിച്ചു ഇമ്രാന്‍. ബ്രിട്ടീഷ് പ്രഭ്വി സിത വൈറ്റില്‍ ഇമ്രാന്‍ ഖാനുണ്ടായ മകളാണ് എന്നവകാശപ്പെട്ട ടിറിയന്‍ വൈറ്റ് എന്ന പെണ്‍കുട്ടിയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.