പേ വിഷ ബാധക്കുള്ള വ്യാജ വാക്സിന്‍ നിര്‍മ്മിച്ചതിന് ചൈനയില്‍ 15 പേര്‍ അറസ്റ്റില്‍
മരുന്ന് നിര്‍മാണ ശാല അടച്ചു പൂട്ടാനും നിര്‍മാതാക്കളുടെ എല്ലാ മരുന്നുകളുടെയും വില്‍പ്പന നിര്‍ത്താനും ഉത്തരവിട്ടിട്ടുണ്ട്.
വ്യാജ വാക്സിന്‍ നിര്‍മ്മിച്ചതിന് ചൈനയില്‍ 15 പേര്‍ അറസ്റ്റില്‍. പേ വിഷ ബാധക്കുള്ള വാക്സിനാണ് വ്യാജമായി നിര്‍മിച്ചത്. മരുന്ന് നിര്‍മാണ ശാല അടച്ചു പൂട്ടാനും നിര്‍മാതാക്കളുടെ എല്ലാ മരുന്നുകളുടെയും വില്‍പ്പന നിര്‍ത്താനും ഉത്തരവിട്ടിട്ടുണ്ട്.
ചൈനീസ് മരുന്ന് നിര്‍മാണ കമ്പനിയായ ചാങ്ചുന്‍ -ചാങ്ഷേന്‍ ബയോടെക്നോളജി കമ്പനിയാണ് വ്യാജ മരുന്ന് നിര്‍മിച്ചതായി കണ്ടെത്തിയത് . പേ വിഷ ബാധക്കുള്ള മരുന്നുകള്‍ വായാജമായി നിര്‍മിച്ചതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഇതു വരെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരെ ക്രിമിനല്‍ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജമായി നിര്‍മിച്ച് വാക്സിന്‍ കമ്പനി ഫാക്ടറിയില്‍ സ്റ്റോക്ക് ഇല്ലെന്ന് , ചൈന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു, എന്നാല്‍ കമ്പനി മരുന്ന് പുറത്തയച്ചതായി കമ്പനി അധികൃതര്‍ സമ്മതിച്ചു. അതേ സമയം മരുന്ന് ഉപയോഗിച്ച് ആളുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചതായി ഇത് വരെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല., മരുന്ന് കമ്പനി അടച്ചു പൂട്ടാനും, കമ്പനിയുടെ എല്ലാ മരുന്നുകളും മാര്‍ക്കറ്റില്‍ നിന്ന് പിന്‍ വലിക്കാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് പ്രതികരിച്ചു, സംഭവം ഞെട്ടിക്കുന്നതും ഹീനവുമാണെന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.