കുടിയേറ്റക്കാരായ 1800 കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിച്ചതായി യു.എസ് ഗവണ്‍മെന്റ്

ജൂലൈ 26നകം കുട്ടികളെ മാതാപിതാക്കളുടെ അടുത്തെത്തിക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ട്രംപ് സര്‍ക്കാരിന്റെ നടപടി

Update: 2018-07-27 03:17 GMT
Advertising

കുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയ 1800 കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിച്ചതായി യു.എസ് ഗവണ്‍മെന്റ്. ജൂലൈ 26നകം കുട്ടികളെ മാതാപിതാക്കളുടെ അടുത്തെത്തിക്കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ട്രംപ് സര്‍ക്കാരിന്റെ നടപടി.

1442 കുട്ടികള നിലവില്‍ കസ്റ്റഡിയിലുള്ള കുടിയേറ്റക്കാരായ മാതാപിതക്കളുടെ അടുത്തെത്തിച്ചതായും 378 പേരെ അനുയോജ്യമായ സാഹചര്യത്തില്‍ രക്ഷിതാക്കളെ ഏല്‍പിച്ചതായുമാണ് യുഎസ് ഗവണ്‍മെന്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. എന്നാല്‍ എഴുന്നൂറിലേറെ കുട്ടികളെ തിരിച്ചയക്കാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 378 പെരുടെ മാതാപിതാക്കള്‍ അമേരിക്കയിലില്ല. അനധികൃത കുടിയേറ്റത്തിനെതിരായ നടപടികള്‍ ശക്തമാക്കിയതോടെ 2500 കുട്ടികളെയാണ് ട്രംപ് സര്‍ക്കാര്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ട്രംപ് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ എന്നാൽ, അനധികൃതമായി കടന്നുവരുന്നവരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്യുമെന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ആവര്‍ത്തിക്കുന്നത്.

Tags:    

Similar News