അഫ്ഗാനിസ്ഥാനില്‍ മെഡിക്കല്‍‌ സെന്ററിന് നേരെ വെടിവെപ്പ്; 2 മരണം

വടക്കന്‍ അഫ്ഗാനില്‍ ജലാലാബാദിലെ മെഡിക്കല്‍ ട്രെയിനിങ് സെന്ററിന് നേരെയാണ് വെടിവെപ്പുണ്ടായത്

Update: 2018-07-29 05:57 GMT
Advertising

അഫ്ഗാനിസ്ഥാനില്‍ മെഡിക്കല്‍‌ സെന്ററിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു.അക്രമികള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

വടക്കന്‍ അഫ്ഗാനില്‍ ജലാലാബാദിലെ മെഡിക്കല്‍ ട്രെയിനിങ് സെന്ററിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ യായിരുന്നു.വെടിവെപ്പില്‍ 5 പേര്‍ക്ക് പരിക്കേറ്റു. മെഡിക്കല്‍ സെന്ററിനകത്ത് പ്രവേശിച്ച അക്രമി സംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന കീഴ്പ്പെടുത്തി . തോക്ക് ധാരികളെയെല്ലാം കൊലപ്പെടുത്തിയതായി അഫ്ഗാന്‍ സേന അവകാശപ്പെട്ടു

അക്രമി സംഘത്തിലെ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചതായും സുരക്ഷാ സേന വ്യക്തമാക്കി.അക്രമം നടക്കുമ്പോള്‍ 69 പേര്‍ മെഡിക്കല്‍ പരിശീലന കേന്ദ്രത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഇതില്‍ 57 പേരെ ഉടന്‍ പുറത്തെത്തിക്കാനായി. ഇതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയതിന്റ കാരണം വ്യക്തമല്ല.അഫ്ഗാനിലെ കുഗ്രാമങ്ങളില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികളായിരുന്നു ക്ലാസില്‍ ഉണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ കുറച്ചാഴ്ചകളായി നിരവധി ആക്രമണങ്ങളാണ് ജലാലാബാദില്‍ ഉണ്ടായത്.ഈ മാസം മാത്രം 42 പേരാണ് ഈ മേഖലയിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്റെയും ഐ എസിന്റെ യും ശക്തമായ സാന്നിധ്യമുള്ള മേഖല കൂടിയാണ് ഇത്.

Tags:    

Similar News