പുടിന്‍റെ പെന്‍ഷന്‍ പരിഷ്കാരത്തിനെതിരെ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

പുരുഷന്മാരുടെ പെന്‍ഷന്‍പ്രായം 60ല്‍നിന്ന് 65ആയി ഉയര്‍ത്താനും സ്ത്രീകളുടേത് 55ല്‍ നിന്ന് 63ആക്കാനുമാണ് റഷ്യന്‍ സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Update: 2018-07-29 04:09 GMT
Advertising

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍റെ പെന്‍ഷന്‍ പരിഷ്കാരത്തിനെതിരെ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തി. മോസ്കോയില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.

പുരുഷന്മാരുടെ പെന്‍ഷന്‍പ്രായം 60ല്‍നിന്ന് 65ആയി ഉയര്‍ത്താനും സ്ത്രീകളുടേത് 55ല്‍ നിന്ന് 63ആക്കാനുമാണ് റഷ്യന്‍ സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. സര്‍ക്കാരിനെതിരെ പ്ലകാര്‍ഡുകളും, ബാനറുകളും ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്.

പെന്‍ഷന്‍ പരിഷ്കാരം ഉപേക്ഷിക്കും വരെ സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കഴിഞ്ഞമാസമാണ് പെന്‍ഷന്‍ പരിഷ്കാരം സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭ പാര്‍ലമെന്‍റിന്‍റെ പരിഗണനക്കായി വിട്ടത്. തുടര്‍ന്ന് രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറി. പ്രതിഷേധത്തെ തുടർന്ന് പുടിന്‍റെ ജനപ്രീതി സൂചിപ്പിക്കുന്ന റേറ്റിങ്ങിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്.

Tags:    

Writer - അലി ഹസ്സന്‍ ടി.പി

Media Person

Editor - അലി ഹസ്സന്‍ ടി.പി

Media Person

Web Desk - അലി ഹസ്സന്‍ ടി.പി

Media Person

Similar News