കുടിയേറ്റ വിഷയത്തില്‍ അമേരിക്കന്‍ നേതാക്കള്‍ക്ക് ട്രംപിന്റെ ഭീഷണി

കുടിയേറ്റക്കാരെ തടയാനായുള്ള തന്റെ ആവശ്യങ്ങളെ നേതാക്കള്‍ നിരസിച്ചാല്‍‌ അവരെ ബഹിഷ്കരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി

Update: 2018-07-30 02:42 GMT
Advertising

കുടിയേറ്റ വിഷയത്തില്‍ അമേരിക്കന്‍ നേതാക്കള്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. കുടിയേറ്റക്കാരെ തടയാനായുള്ള തന്റെ ആവശ്യങ്ങളെ നേതാക്കള്‍ നിരസിച്ചാല്‍‌ അവരെ ബഹിഷ്കരിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

കുടിയേറ്റക്കാരെ തടയാനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയണമെന്നും കുടിയേറ്റ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നുമാണ് ട്രംപിന്റെ ആവശ്യങ്ങള്‍. ഇതിനെ അനുകൂലിക്കാത്ത നേതാക്കള്‍ക്കെതിരെയാണ് ട്രംപിന്റെ ഭീഷണി. നേതാക്കള്‍ തന്റെ ആവശ്യങ്ങളെ അനുകൂലിച്ചില്ലെങ്കില്‍‌ ബഹിഷ്കരിക്കും എന്നാണ് ട്രംപ് ഭീഷണി ഉയര്‍‌ത്തുന്നത്. നവംബറിന് മുന്‍പുള്ള കോണ്‍ഗ്രഷ്യണല്‍‌ തെരെഞ്ഞെടുപ്പില്‍ തന്റെ ആവശ്യം പാസാകണമെന്നതാണ് ട്രംപിന്റെ ആവശ്യം.

നേരത്തെ 2017ലും ട്രംപ് തന്റെ ആവശ്യം നടക്കാന്‍ ഇതുപോലെ നേതാക്കള്‍ക്ക് നേരെ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. അതിര്‍ത്തി മതില്‍ പണിയാന്‍ 25 ബില്യണ്‍ ഡോളര്‍ അനുവദിക്കാനായി ട്രംപ് ഇതിനകം തന്നെ അപേക്ഷിച്ചിട്ടുണ്ട്. അതില്‍ 1.6 ബില്യണ്‍ ഡോളര്‍ അനുവദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം പുറത്താക്കപ്പെട്ട കുടിയേറ്റക്കാരുടെ കുട്ടികളുമായി അവരെ ഒന്നിപ്പിക്കുന്ന കാര്യം സര്‍ക്കാരിനെ ഒരു ഫെഡറല്‍ ജഡ്ജി ഓര്‍മിപ്പിച്ചു.

Tags:    

Similar News