അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ ആക്രമണത്തില്‍ 25 മരണം

രണ്ട് ആക്രമണങ്ങളിലും 25 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെല്ലാം പ്രാത്ഥനയ്ക്കായി എത്തിയവരാണ്.

Update: 2018-08-04 02:51 GMT
Advertising

അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്‌ഫോടനം. ആക്രണണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയായ ഖ്വാജ ഹസന്‍ പള്ളിക്ക് നേരെയാണ് ചാവേര്‍ ആക്രമണം നടന്നത്. വെള്ളിയാ്ച നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് മുമ്പ് രണ്ട് ഭീകരര്‍ ജനകൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു. രണ്ട് ആക്രമണങ്ങളിലും 25 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെല്ലാം പ്രാര്‍ത്ഥനയ്ക്കായി എത്തിയവരാണ്.

അതേസമയം ആക്രണണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സമീപ ദിവസങ്ങളിലും നിരവധി ഭീകരാക്രമണങ്ങാണ് അഫ്ഗാനിസ്ഥാനില്‍ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബസിനുനേരെ നടന്ന സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഷിയ മുസ്ലിംങ്ങള്‍ക്കു നേരെയും ആക്രമണം ശക്തമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വമെല്ലാം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഐക്യരാഷ്ട്രയുടെ കണക്ക് പ്രകാരം 2018 ആദ്യ പകുതിയില്‍ 1692 പേരാണ് അഫ്ഗാനിസ്ഥാനിലെ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 3430 പേര്‍ക്ക് പരുക്കേറ്റു. 2009ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Tags:    

Similar News