തിരക്കേറിയ റോഡ് സൈഡില്‍ പ്രാവിനെ വിഴുങ്ങുന്ന പെരുമ്പാമ്പ്; വീഡിയോ വൈറല്‍
തിരക്കേറിയ ഫൂട്പാത്തില്‍ പ്രാവിനെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു.
തിരക്കേറിയ ഫൂട്ട്പാത്തില്‍ പ്രാവിനെ വിഴുങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഈസ്റ്റ് ലണ്ടനിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം ലേടോണ്‍സെറ്റിലെ ഫൂട്ട്പാത്തിലാണ് പ്രാവിനെ ഭക്ഷണമാക്കുന്ന പെരുമ്പാമ്പ് ശ്രദ്ധയില്‍പെടുന്നത്. കണ്ട് നിന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ വീഡിയോ വൈറലായി. അതേസമയം തെരുവില്‍ പ്രത്യക്ഷപ്പെട്ട പാമ്പിന് ആരോ ചത്ത പ്രാവിനെ എറിഞ്ഞുകൊടുത്തതാണെന്നും അല്ലാതെ ഇങ്ങനെയൊരു തെരുവില്‍ ജീവനുള്ള പ്രാവിനെ ഇരപിടിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് അനിമല്‍ ചാരിറ്റി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
Just a python eating a pigeon on Leytonstone High Road #londonlife pic.twitter.com/pFJDCAwVpG
— Dave Fawbert (@DaveFawbert) August 4, 2018
പെരുമ്പാമ്പിന് എങ്ങനെയാണ് ജീവനുള്ള പ്രാവിനെ ലഭിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായപ്പോഴാണ് വിശദീകരണം വന്നത്. എന്നാല്‍ പാമ്പ് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല. പാമ്പിനെ പിന്നീട് വൈല്‍ഡ്‌ലൈഫ് സെന്ററിലേക്ക് മാറ്റി. ആരെങ്കിലും കൊണ്ടിട്ടതാവാമെന്നും അല്ലെങ്കില്‍ വഴിതെറ്റി വന്നതാവാമെന്നൊക്കെയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.