ഇന്തോനേഷ്യയില്‍ വീണ്ടും വന്‍ ഭൂകമ്പം

റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ ലോംബോക് ദ്വീപിലാണുണ്ടായത്

Update: 2018-08-06 02:05 GMT
Advertising

ഇന്തോനേഷ്യയില്‍ വീണ്ടും വന്‍ ഭൂകമ്പം . റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ ലോംബോക് ദ്വീപിലാണുണ്ടായത്. ഭൂകമ്പത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ലമ്പോക്ക് മേഖലയില്‍ ഭൂചലനം ഉണ്ടാവുന്നത്. നേരത്തെ റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ കെല്ലപ്പെടുകയും 160 അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോമീറ്റര്‍ ചുറ്റളവ് വ്യപ്തിയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്.ഭൂമിയുടെ പത്ത് കിലോ മീറ്റര്‍ മാത്രം അകത്താണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നൂറിലധിക പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരത്തിലധികം കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങളോട് സമുദ്ര പ്രദേശങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കാനും അധികൃതർ നിർദ്ദേശം നൽകി.

സുമാത്രയിൽ 2004 ൽ ഉണ്ടായ സുനാമിയിൽ വിവിധ രാജ്യങ്ങളിലെ 220,000 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇന്തൊനീഷ്യയിൽ മാത്രം 168,000 പേരും അന്ന് മരണപ്പെട്ടിരുന്നു.

Tags:    

Similar News