നേരത്തിന് രാജകീയ ഭക്ഷണം, നേരം തെറ്റാത്ത കുളി; ചൈനയിലെ മൃഗശാലയിലെ അന്തേവാസികള്‍ക്ക് ശുക്രദശയാണിപ്പോള്‍
പഴങ്ങളും ഐസ്ക്രീമും അടങ്ങിയ തകര്‍പ്പന്‍ വിഭവങ്ങളാണ് ആനയുടെയും കടുവയുടെയുമെല്ലാം ഭക്ഷണം
ചൈനയിലെ മൃഗശാലയിലെ അന്തേവാസികള്‍ക്ക് ശുക്രദശയാണിപ്പോള്‍. പഴങ്ങളും ഐസ്ക്രീമും അടങ്ങിയ തകര്‍പ്പന്‍ വിഭവങ്ങളാണ് ആനയുടെയും കടുവയുടെയുമെല്ലാം ഭക്ഷണം.
നേരത്തിന് രാജകീയ ഭക്ഷണം, നേരം തെറ്റാത്ത കുളി. ചുരുക്കത്തില്‍ വിവിഐപി പരിഗണനയാണ് ചൈനയിലെ മൃഗശാലയിലെ അന്തേവാസികള്‍ക്ക്. ഭക്ഷണമെന്നാല്‍ വെറും ഭക്ഷണമല്ല. സ്വാദിഷ്ടമായ സ്റ്റാന്‍ഡേഡ് വിഭവങ്ങള്‍ തന്നെ., ആനകള്‍ക്കാണ് കോളടിച്ചത്. ഐസ്ക്രീമാണ് പ്രധാന വിഭവം. പിന്നെ നല്ല ഒന്നാന്തരം തണ്ണിമത്തന്‍. പുള്ളിപ്പുലിക്കും കടുവയ്ക്കും കുരങ്ങിനും ഇതു മാത്രം മതിയാവില്ല. അവരൊന്ന് തണുക്കണമെങ്കില്‍ ഐസ് ക്യൂബ് തന്നെ വേണം.
കനത്ത ചൂടാണ് ഈ മെനു മാറ്റത്തിന്റെ പ്രധാന കാരണം. തണുപ്പുള്ള ഭക്ഷണവും തണുത്ത വെള്ളത്തിലെ കുളിയും മൃഗങ്ങളെ തണുപ്പിക്കുമെന്നാണ് മൃഗശാല അധികൃതരുടെ പ്രതീക്ഷ. രണ്ട് മാസമായി ഈ പ്രതിരോധ പരിപാടി തുടങ്ങിയിട്ട്. ഭക്ഷണമെനു മാറിയതറിഞ്ഞ് നിരവധി സന്ദര്‍ശകരാണ് മൃഗശാലയിലെത്തുന്നത്. വെറുംകയ്യോടെയല്ല ആരുടെയും വരവ്. തണ്ണിമത്തനും ഐസ്ക്രീമും പഴങ്ങളുമൊക്കെയായി ആനയൂട്ടാന്‍ കാത്തു നില്‍ക്കുന്നവരുടെ തിരക്കാണിവിടെ.