സ്വിസ് ആല്‍പ്സില്‍ വിന്റേജ് വിമാനം തകര്‍ന്ന് വീണ് 20 മരണം

1930ലെ യുദ്ധകാലത്ത് ജർമനിയിൽ നിർമിച്ച ജങ്കർ ജെയു52 എച്ച്ബി-എച്ച് ഒ ട്ടി വിമാനമാണ് തകർന്നു വീണത്

Update: 2018-08-06 02:49 GMT
Advertising

സ്വിസ് ആല്‍പ്സില്‍ വിന്റേജ് വിമാനം തകര്‍ന്ന് വീണ് 20 പേര്‍ മരിച്ചു. 1930ലെ യുദ്ധകാലത്ത് ജർമനിയിൽ നിർമിച്ച ജങ്കർ ജെയു52 എച്ച്ബി-എച്ച് ഒ ട്ടി വിമാനമാണ് തകർന്നു വീണത്. സ്വിസ് വ്യോമസേനയുമായി ബന്ധമുള്ള എച്ച്‌യു-എയര്‍ കമ്പനിയുടേതാണു വിമാനം

ടൂറിസ്റ്റുകള്‍ക്ക് വേണ്ടി വിമാന യാത്രകൾക്കായി ഉപയോഗച്ചിരുന്ന വിമാനമാണ് തകര്‍ന്ന് വീണത്. വിമനത്തില്‍ 17 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നു. ഇവരെല്ലാം മരിച്ചെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തിലുള്ള പ്രദേശത്തണ് വിമാനം തകർന്നു വീണത്. സ്വിറ്റ്സർലൻഡിനു തെക്ക് ടിസിനോയിൽ നിന്നാണു വിമാനം പറന്നുയർന്നത്. സൂറിച്ചിനു സമീപം സൈനിക വ്യോമത്താളത്തിൽ ഇറങ്ങാനിരിക്കെയായിരുന്നു അപകടം. അഞ്ചു ഹെലികോപ്ടറുകളിലായി പ്രദേശത്തു തിരച്ചിൽ തുടരുകയാണ്. ഇതുവഴിയുള്ള വ്യോമഗതാഗതവും തടഞ്ഞു.

സൈറ്റ് സീയിംഗ്, ചാര്‍ട്ടര്‍,സാഹസിക വിമാന സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് എച്ച്‌യു-എയര്‍. കഴിഞ്ഞ ദിവസം നടന്ന വിമാനാപകടത്തിൽ ദമ്പതികളും രണ്ടു മക്കളും മരിച്ചിരുന്നു. ടൂറിസ്റ്റ് വിമാനം വനമേഖലയിൽ വീണു പൊട്ടിത്തെറിച്ചാണ് അപകടം. എല്ലാവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Tags:    

Similar News