ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീന സെനറ്റ് തള്ളി
14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്ന് നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ബില്ല്
അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ബില്ലിന് അംഗീകാരമായില്ല. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 31നെതിരെ 38 വോട്ടുകള്‍ക്ക് ബില്ല് തള്ളി. 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്ന് നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് ബില്ല്.
വലിയ പ്രതിഷേധത്തിനിടയിലാണ് അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്. 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ 31നെതിരെ 38 വോട്ടുകള്‍ക്കാണ് തള്ളിയത്.
ബലാത്സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണയുണ്ടെങ്കിലും മാത്രമേ നിലവില്‍ അര്‍ജന്റീനയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി ലഭിക്കൂ. ബില്ലിനെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം പാര്‍ലമെന്റിന് പുറത്തും അകത്തും നടന്നിരുന്നു.പ്രതിരോധിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ബില്ലിനെ എതിരര്‍ക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ പിന്നോട്ടില്ലെന്നും പ്രചാരണം തുടരുമെന്നും ബില്ലിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി.
അതേസമയം ബില്‍ തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധവും രാജ്യത്ത് നടക്കുന്നുണ്ട്. അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി 35,0000 ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ റോമന്‍ കത്തോലിക്ക വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള അര്‍ജന്റീനയില്‍ വര്‍ഷങ്ങളായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതായി പ്രചരണം തുടങ്ങിയിട്ട്. ഏറെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് കഴിഞ്ഞ ദിവസം ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ എത്തിയത്.