ഇമ്രാന്‍ ഖാന്‍ വിജയിച്ച ലാഹോര്‍ സെവന്‍ മണ്ഡലത്തില്‍ റീ കൌണ്ടിങ് നടത്തേണ്ടതില്ലെന്ന് പാക് സുപ്രീം കോടതി
മണ്ഡലത്തില്‍ റീകൌണ്ടിങ് നടത്താനുള്ള ലാഹോര്‍ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയ
Update: 2018-08-10 03:08 GMT
ഇമ്രാന്‍ ഖാന്‍ വിജയിച്ച പാകിസ്താനിലെ ലാഹോര്‍ സെവന്‍ മണ്ഡലത്തില്‍ റീ കൌണ്ടിങ് നടത്തേണ്ടതില്ലെന്ന് പാക് സുപ്രീം കോടതി.മണ്ഡലത്തില്‍ റീകൌണ്ടിങ് നടത്താനുള്ള ലാഹോര്‍ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
വോട്ടെണ്ണല്‍ സുതാര്യമായിരുന്നില്ലെന്ന ഹരജിയിലാണ് ലാഹോര്‍ ഹൈക്കോടതി മണ്ഡലത്തില്‍ റീ കൌണ്ടിങ് നടത്താന്‍ ഉത്തരവിട്ടിരുന്നത്. ഹൈക്കോടതിയുടെ ഈ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ഇംറാന്‍ ഖാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ഇതോടെയാണ് മണ്ഡലത്തില്‍ ഇംറാന്‍ ഖാന്‍ തന്നെ വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.