കോഫി അന്നന്‍ അന്തരിച്ചു

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് കോഫി അന്നന്‍. 2001ലാണ് കോഫി അന്നന് നോബെല്‍ സമ്മാനം ലഭിച്ചത്.

Update: 2018-08-18 10:37 GMT
Advertising

ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറലും നോബെല്‍ സമ്മാന ജേതാവുമായ കോഫി അന്നന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1997 മുതല്‍ 2006 വരെയുള്ള കാലയളവില്‍ കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. 2001ലാണ് കോഫി അന്നന് നോബെല്‍ സമ്മാനം ലഭിച്ചത്. 1938ല്‍ ഘാനയിലാണ് കോഫി അന്നന്‍ ജനിച്ചത്. 1962ല്‍ ലോകാരോഗ്യസംഘടനയുടെ ജനീവയില്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചാണ് കോഫി അന്നന്‍ യു.എന്നുമായുള്ള ബന്ധം ആരംഭിക്കുന്നത്.

മുതല്‍ 2006 വരെയുള്ള കാലയളവില്‍ കോഫി അന്നന്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായിരുന്നു. 2001ല്‍ കോഫി അന്നന് നോബെല്‍ സമ്മാനം ലഭിച്ചത്. 1938ല്‍ ഘാനയിലാണ് കോഫി അന്നന്‍ ജനിച്ചത്. 1962ല്‍ ലോകാരോഗ്യസംഘടനയുടെ ജനീവയില്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചാണ് കോഫി അന്നന്‍ യു.എന്നുമായുള്ള ബന്ധം ആരംഭിക്കുന്നത്.

1992 മുതല്‍ 1996 വരെ ഐക്യരാഷ്ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറിയായും കോഫി അന്നന്‍ പ്രവര്‍ത്തിച്ചു. 1996 ഡിസംബറിലാണ് കോഫി അന്നനെ സെക്രട്ടറി ജനറലായി നിയമിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് കോഫി അന്നന്‍. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ പദമൊഴിഞ്ഞതിന് ശേഷം കോഫി അന്നന്‍ സംഘടനയുടെ സിറിയയിലെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു. സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് അദ്ദേഹം തീവ്രശ്രമം നടത്തി. വിവാഹിതനായ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്.

Tags:    

Similar News