കേരളത്തെ സഹായിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം
വത്തിക്കാനില്‍ ഞായറാഴ്ച പ്രാര്‍ഥനക്കിടെയാണ് പ്രളയം തകര്‍ത്ത കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തത്.
Update: 2018-08-19 13:46 GMT
പ്രകൃതിദുരന്തത്തില്‍ ദുരിതം പേറുന്ന കേരളത്തെ സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ ഞായറാഴ്ച പ്രാര്‍ഥനക്കിടെയാണ്, പ്രളയം തകര്‍ത്ത കേരളത്തിലെ ജനങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തത്. കത്തോലിക്ക സഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പ്രളയ ബാധിതരായവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. കേരളത്തിലെ പ്രളയബാധിതരെ അന്താരാഷ്ട്ര സമൂഹം സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
During angelus on 19 Aug 2018
Posted by Mar George Cardinal Alencherry on Sunday, August 19, 2018