പാർക്ക് ഗുയ്ൻ ഹയുടെ തടവ് ശിക്ഷ ഒരു വർഷം കൂടി നീട്ടി
വിവിധ കേസുകളിലായി നിലവിൽ 24-വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് സോൾ ഹൈകോടതിയുടെ പുതിയ വിധി
മുൻ സൗത്ത് കൊറിയൻ പ്രസിഡന്റ് പാർക്ക് ഗുയ്ൻ ഹയുടെ തടവ് ശിക്ഷ ഒരു വർഷം കൂടി നീട്ടി കൊറിയൻ കോടതി. അഴിമതിയും അധികാര ദുർവിനിയോഗവും തെളിയിക്കപ്പെട്ടതിനെ തുടർന്ന് നിലവിൽ 24-വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് സോൾ ഹൈകോടതിയുടെ പുതിയ വിധി.
രാജ്യരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ കോർപ്പറേറ്റുകൾക്ക് പണം വാങ്ങി ചോർത്തി നൽകിയതും, വിമർശകരെയും രാഷ്ട്രീയ പ്രതിയോ
ഗികളേയും അടിച്ചമർത്തിയതും ഉൾപ്പടെയുള്ള ആരോപണങ്ങളെ തുടർന്നാണ് പാർക്ക് ഹയ്നും സുഹൃത്തായിരുന്ന ചോയ് സൂൻ-സിലിനും പത്ത് മാസം നീണ്ട വിചാരണക്കൊടുവിൽ 24 വർഷത്തെ തടവിനും 20 ബില്ല്യൺ കൊറിയൻ വോണ് (18 മില്ല്യൺ ഡോളർ) പിഴക്കും കോടതി ശിക്ഷിച്ചത്. എന്നാൽ വിധി തീർത്തും രാഷ്ട്രിയ പ്രേരിതമാണെന്നാരോപിച്ച പാർക്ക് ഹയ് കോടതി നടപടികൾ ബഹിഷ്കരിച്ചിരുന്നു.
2013 മുതൽ 2017 വരെ കൊറിയയുടെ 18-മത്തെ പ്രസിഡന്റായിരുന്ന പാർക്ക് ഗുയ്ൻ ഹയ് രാജ്യത്തെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു.